Sunday, 4 May 2008

അമ്പലവും പള്ളിയും പിന്നെയൊരു കുഞ്ഞും


കുന്നംകുളത്തുനിന്നും ഷൊര്‍ണ്ണൂര്‍ക്കുള്ള യാത്രയില്‍ എടുത്ത ഉത്രാളിക്കാവിന്‍റെ ചിത്രം. തൃശ്ശൂര്‍ പൂരം പോലെ പ്രസിദ്ധമായ ഉത്രാളിക്കാവ് പൂരം കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു.

മുംബൈയിലെ പ്രസിദ്ധമായ ഹാജി അലി മസ്ജിദ്

മുംബൈ ജുഹു ബീച്ചില്‍ പോയപ്പോള്‍ എടുത്ത ചിത്രം


ദൈവമേ നീയെന്നേ കാണുന്നുവോ ?
മുംബൈയിലെ തെരുവില്‍ നിന്നൊരു ദൃശ്യം.

22 comments:

കാപ്പിലാന്‍ said...

അവസാനത്തെ ആ കുഞ്ഞിന്റെ ഫോട്ടോയും അടികുറിപ്പും നന്നായി മനസ്സില്‍ തട്ടുന്നു ഗോപന്‍ .

പാമരന്‍ said...

ഫോട്ടങ്ങള്‍ ഒക്കെ പതിവുപോലെ അത്യുഗ്രന്‍.. അവസാനത്തെ ഫോട്ടോയുടെ അടിക്കുറിപ്പ്‌ എവിടെയൊക്കെയോ തറഞ്ഞു കയറി വേദനിക്കുന്നു.

മൂര്‍ത്തി said...

അവസാനത്തെ ചിത്രം അടിക്കുറിപ്പ് വളരെ നല്ലത്..ഉത്രാളിക്കാവിന്റെ ചിത്രവും..

ഹരിത് said...

സംസാരിക്കുന്ന ഒന്നു രണ്ട് ചിത്രങ്ങള്‍ ഉണ്ടല്ലോ ഗോപാ ഇക്കൂട്ടത്തില്‍.കൊള്ളാം.

മാണിക്യം said...

നന്നായിരിക്കുന്നു ചിത്രങ്ങള്‍ ..
“♪♪ കണ്ണൂതുറക്കാത്ത ദൈവങ്ങളേ
കരയാന്‍ അറിയാത്ത
ചിരിക്കാന്‍ അറിയാത്ത
കളിമണ്‍ പ്രതിമകളേ ♪♪ ”

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മുംബൈ ചിത്രങ്ങളൊക്കെ നേരിട്ട് കണ്ടിട്ടുണ്ട്. ഉത്രാളിക്കാവ് അമ്പലത്തിന്റെ ഫോടോ നന്നായി

സാരംഗി said...

ചിത്രങ്ങള്‍ നന്നായിരിക്കുന്നു ഗോപന്‍. അവസാനത്തെ ചിത്രം :(


ഉത്രാളിക്കാവ് പൂരത്തിന്റെ പടങ്ങള്‍ ഇവിടെയുണ്ട്.

http://trissur.blogspot.com/2008/02/blog-post.html

കാവലാന്‍ said...

നല്ല ഫോട്ടോസ്.
ദൈവമല്ല,കാണാത്തതു മനുഷ്യനാണ്.

ബഷീർ said...

നല്ല ഫോട്ടോസ്.
ദൈവമല്ല,കാണാത്തതു മനുഷ്യനാണ്.

copy and paste from Kaavalan

Unknown said...

എല്ലാ ചിത്രങ്ങളും ഒന്നിനൊന്നും മെച്ചും
ആ ലാസ്റ്റ് ചിത്രം മനസിനെ വല്ലാതെ നൊമ്പരപെടുത്തി.ഒരു വലിയ സമൂഹം ഇവിടെ വളരുമ്പോള്‍ ഒന്നിനു കൊള്ളിലാത്ത ഒരു തലമുറയുടെ നിസാഹായത ഇവിടെ എടുത്തു കാട്ടപെറ്റുന്നു
ഉത്രാ‍ളിക്കാവിലെ ചിത്രത്തെ ഒന്നു നിരിക്ഷിക്കാം
പൂരങ്ങളില്‍ പേരുക്കേട്ടൊരു പൂരമാണ് ഉത്രാളിക്കാവിലമ്മയുടെ പൂരം
പൂരമില്ലാത്തപ്പോള്‍ ആളുക്കളൊഴിഞ്ഞ ശുന്യത
ഇവിടെയും കാണാം
മറ്റൊന്നു പള്ളിയുടെ ചിത്രമാണ് അവിടെ ഒരു ശാന്ത നിഴലിച്ചു കിടക്കുന്നു
അതില്‍ നിന്നെല്ലാം വിത്യാസ്തമാണ് ജൂഹു ബീച്ചിന്റെ ചിത്രം
ആരോടൊക്കെയൊ ഉള്ള ദേഷ്യവും പകയും
ഈ കടലിന്റെ അടങ്ങാത്ത തിരക്കളില്‍
കാണാം
നന്ദി ഗോപന്‍-ജി

നിരക്ഷരൻ said...

ആദ്യത്തെ ചിത്രം ഗംഭീരം. 2ഉം 3യും ചിത്രങ്ങളും ആദ്യത്തെ ചിത്രവും തമ്മിലുള്ള അന്തരം നോക്കൂ. അതാണ് നമ്മുടെ നാടിന്റെ പ്രത്യേകത. ബോബെയില്ലെ ചിത്രങ്ങള്‍ കണ്ടപ്പോള്‍ ആ അന്തരീക്ഷത്തിന്റെ ഒരു അവിഞ്ഞ മണമുണ്ട്, അതെന്റെ മൂക്കില്‍ അടിച്ചു കയറി.

അവസാനത്തെ ചിത്രം ഞാന്‍ കണ്ടില്ല. കാണാന്‍ വയ്യ.
:(

തണല്‍ said...

ദൈവമേ നീയെന്നേ കാണുന്നുവോ ?
ശ്ശെ!ഇങ്ങോട്ട് വരേണ്ടിയിരുന്നില്ലാ..

സ്നേഹതീരം said...

എല്ലാ ചിത്രങ്ങളും നന്നായി.
അവസാനത്തെ ചിത്രത്തെക്കുറിച്ച്..
ഗോപന്‍ എഴുതിയ അടിക്കുറിപ്പീനോടൊപ്പം കണ്ടപ്പോള്‍ ആ ചിത്രം കൂടുതല്‍ വാചാലമായി, മനസ്സു നൊമ്പരപ്പെടുത്തി.

Sekhar said...

Nice photos Gopu. Especially the last one is heart-touching.

ഗൗരിനാഥന്‍ said...

ആ കുഞ്ഞിന്റെ ഫോട്ടോയും അടികുറിപ്പും മനസ്സില്‍ തട്ടി, ഇത്തരം കാഴ്ചകള്‍ കാണാന്‍ ഉള്ള മനസ്സു നിലനിര്‍ത്തി കിട്ടട്ടെ....

K M F said...

wounderfull shots

Gopan | ഗോപന്‍ said...

കാപ്പിലാനെ, അനാഥരായ നിരവധി കുഞ്ഞുങ്ങള്‍ ഇന്നും മുംബൈയിലെ തെരുവില്‍ ഉണ്ട്. ഇവരെ സഹായിക്കുവായി ഒരു പാടു സംഘടനകള്‍ ഉണ്ടെങ്കിലും, പലപ്പോഴും അവര്‍ക്ക് ലഭിക്കുന്ന സഹായം മതിയാകാതെ പോകുന്നു..

പാമരന്‍സേ, ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാതെ, പട്ടിണി കിടക്കുന്ന നിരവധി കുഞ്ഞുങ്ങള്‍ ഇന്നും ഇന്ത്യയില്‍ ഉണ്ട്.. ഇവരെ സഹായിക്കുക കഴിയുന്നതു പോലെ.

മൂര്‍ത്തി മാഷേ : വളരെ നന്ദി.. :)

ഹരിത് : ശരിയാണ്, വളരെ നന്ദി.. :)

മാണിക്യ ചേച്ചി : സത്യവും മിഥ്യയും ഒരേ തട്ടില്‍ കൊണ്ടു വരാനുള്ള ഒരു ശ്രമം. :)

പ്രിയാ ജി : വളരെ നന്ദി.. :)

സാരംഗി : വളരെ നന്ദി :), ഉത്രാളിക്കാവിന്‍റെ ചിത്രങ്ങളുടെ ലിങ്കിനു നന്ദി.

കാവലാന്‍ : വളരെ നന്ദി, പരമാര്‍ത്ഥം. :)

ബഷീര്‍ : വളരെ നന്ദി, പരമാര്‍ത്ഥം. :)

അനൂപേ : ദൈവങ്ങളെയും മനുഷ്യരെയും ഒരേ വേദിയില്‍ കൊണ്ടുവരുവാനൊരു ശ്രമം. കടല്‍ മനസ്സിന്‍റെ റിഫ്ലെക്ഷന്‍ ആണ് എന്നാണ് പലപ്പോഴും പറഞ്ഞു കേട്ടിരിക്കുന്നത്.. അഭിപ്രായത്തിനു വളരെ നന്ദി.. :)

മനോജ് : വളരെ സത്യം, നാടുപോലെ വേറെ സ്ഥലം ഇല്ല. :)

തണല്‍ : നമ്മള്‍ പലപ്പോഴും കാണരുത് എന്നാശിക്കുന്ന ദൃശ്യം,

ഷീബ ചേച്ചി : അതെ, സഹായം അര്‍ഹിക്കുന്ന ഒരു സമൂഹം ഇന്നും ഇന്ത്യയിലെ തെരുവില്‍ ഉണ്ട്..

sekhar: thanks, :)

ഗൌരിനാഥന്‍ : അഭിപ്രായത്തിനു വളരെ നന്ദി. :)

k m f : thanks :)

ഗീത said...

ചിത്രങ്ങള്‍ സുന്ദരം.

ആ കുഞ്ഞ് മുകളിലേക്കു നോക്കി എന്തോ ആസ്വദിച്ചു ചിരിക്കയാണല്ലോ....

Gopan | ഗോപന്‍ said...

ഗീതെച്ചി, ഒരു പക്ഷെ ഇങ്ങിനെ പറഞ്ഞാവും..
"എന്നെ കാണാന്‍ പറ്റൂല്ല"
:)

Manikandan said...

ഉത്രാളിക്കാവിലെ വെടിക്കെട്ടിനെക്കുറിച്ചു ഒത്തിരി കേട്ടിട്ടുണ്ടു. അമ്പലം ബസ്‌യാത്രയില്‍‌ കണ്ടിട്ടുണ്ട്‌. ഈ ചിത്രം വളരെ നന്നായി.

Gopan | ഗോപന്‍ said...

manikandan,

ഈ ചിത്രവും ഓടികൊണ്ടിരുന്ന വണ്ടിയില്‍ നിന്നും എടുത്തതാണ്.അഭിപ്രായത്തിനും വിസിറ്റിനും വളരെ നന്ദി.

ആഷ | Asha said...

ഉത്രാളികാവ് എന്ന് വായിച്ചപ്പോ മനസ്സില്‍ ഈ പാട്ട് ഓടിയെത്തി.
ഉത്രാളിക്കാവിലെ പച്ചോലപന്തലില്‍...മലരമ്പനു...

അവസാനചിത്രത്തിന്റെ അടികുറിപ്പ് ആ ചിത്രത്തിനു കുടുതല്‍ മിഴിവേകി.