Friday 2 May 2008

ഉയരങ്ങളില്‍ നിന്നൊരു താരം


സ്ഥലം : അതിരപ്പിള്ളി..



നമസ്കാരം, തിരക്കിലാവും ല്ലേ ?

ഞാനല്‍പ്പം തിരക്കിലാ.. എന്താ വിശേഷിച്ച് ?, ബ്ലോഗ് അടച്ചോ ?

ഞാന്‍ ബ്ലോഗ് പൂട്ടി താക്കോല് കളഞ്ഞു..,

എന്തേ, ബ്ലോഗില്‍ ആരും വന്നു കമ്മന്ടുന്നില്ലേ ?

കമ്മന്റും കോപ്പും ഒന്നുമല്ല പ്രശ്നം

പിന്നെ ആ കാപ്പിയാ പ്രശ്നം ?

അങ്ങയുടെ ദീര്‍ഘ വീക്ഷണം അപാരം തന്നെ, അതെ നാടകമാണ് പ്രശ്നം !

അതുശരി, എന്ത് സഹായമാ ഞാന്‍ ചെയ്യേണ്ടത്



ഈ നാടകത്തിന്‍റെ കഥയൊന്നു കേട്ടു തെറ്റൊന്നു തിരുത്തിയിരുന്നെങ്കില്‍ ?

എനിക്ക് സത്യന്‍റെ കൂടെ പുതിയ ലോക്കേഷനിലേക്ക് പോകാനുള്ളതാ, വേഗം പറയൂ



ഞാന്‍ ചുരുക്കിയിട്ടു ചുരുങ്ങുന്നില്ല...
അത് കൊണ്ടു കഥയൊന്നു വായിച്ചു നോക്കൂ...

ശെരി ഇങ്ങു തരൂ... കഥ ഞാന്‍ നോക്കട്ടെ..





ഇതു സിനിമയല്ലേ ചങ്ങാതി ?

അല്ല, ബ്ലോഗില്‍ നാടകം കളിക്കുന്നത് ഇപ്പോള്‍ ഇങ്ങിനെയാണ്..

കരാമേലപ്പനും കുളിരാണ്ട്രവും കലക്കിയുട്ടുണ്ട്.. പക്ഷെ ഗുമ്മു പോരാ..

അതൊക്കെ കാരണമല്ലേ, ഞാന്‍ കുറ്റീം പെറുക്കി ഇങ്ങു വന്നത്.. ?

ങേ, ആര് കുറ്റ്യാടിക്കാരനോ ? ഓനും ഇണ്ടാ ? ശിവ ശിവ !

കുറ്റ്യാടിക്കാരനാണ് ദൂബായ് ബീസ കൊണ്ടു വരണത് ..




കാലം പോയ പോക്കേ..അല്ല നീരുവും പാമുവും റോസമ്മയും, സര്‍ഗയും ഏറനാടനും തോന്ന്യാസീം മാണിക്ക്യചേച്ചീം ഉണ്ടോ തട്ടില്‍ ..
ഗീതേച്ചിടെ കവിതേം... എനിക്ക് വയ്യ..

ന്നിട്ടും എന്തേ ശേരിയാവാഞ്ഞേ ?

അതല്ലേ ഞാന്‍ പറഞ്ഞു കൊണ്ടു വരുന്നതു..അങ്ങ് വന്നു എല്ലാം ഒന്നു ശെരിയാക്കി തരണം..ഞാന്‍ ദൂബായിലേക്കുള്ള വിസേം കൊണ്ടാ വന്നിരിക്കണത് വേണ്ടാന്നു പറയരുത്.... ! ഇതാ അഡ്വാന്‍സ്‌., കാപ്പില്‍സിന്‍റെ കത്തും കൂടെയുണ്ട്.. പിന്നെ ഒരു സിഗ്നേച്ചര്‍ മൂലവെട്ടിയും ഈ ഹാമ്പറില്‍ ഉണ്ട്..



പടച്ചോനേ..!, നീയാള് കൊള്ളാലോ മോനേ ദിനേശാ !
ഐ പി എല്ലില്‍ കളിക്കണ പിള്ളാര്‍ക്ക് വരെ ഇത്രേം കിട്ടണില്യ..
മൊയലാളി ആരാന്നാ പറഞ്ഞേ.. അംബാനിയോ ?

15 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹ ഹ ഹ സംശയം ചോദിക്കാന്‍ പറ്റിയ ആള്‍ തന്നെ.

നാട്ടിലെ ഫോടോസ് കാട്ടി ആളെ വട്ടാക്കല്ലെ

കാപ്പിലാന്‍ said...

ഗോപന്‍ നാട്ടില്‍ പോയത് ഇതിനായിരുന്നല്ലേ ? നാടകത്തെ കുറിച്ചു പഠിക്കാന്‍ ? ഇത് ഏതു കലാ സമിതിയിലെ താരമാ ..
അവസാനം വിസ കൊടുക്കാം എന്ന് പറഞ്ഞപ്പോള്‍ അതിന്റെ വാ പിളര്‍ന്നത് കണ്ടില്ലേ ? ഭഗവാനെ .കിസ്ന ,,രച്ചിക്കണേ

ശ്രീവല്ലഭന്‍. said...

ഹ ഹ ഹ

Good photos :-)

നിരക്ഷരൻ said...

നാടിന്റെ ചൂരും ചൂടുമുള്ള പടങ്ങള്‍.
ഓരോന്ന് കാണിച്ച് മനുഷ്യന്മാരെ കൊതിപ്പിക്കാന്‍ ഇറങ്ങിയിരിക്കുകയാണല്ലേ ??

ബാക്കി പടങ്ങള്‍ കൂടെ ഉടനെ ഇറക്കണേ ?

ബാബുരാജ് ഭഗവതി said...

നല്ല ചിത്രങ്ങളും വിവരണവും.
നന്ദി

മയൂര said...

ha..ha..loved it.. :)

പാമരന്‍ said...

ഹഹഹാ.. ഗോപാ.. നമിച്ചു.. നിരച്ചരന്‍റെ ആരാ ഇദെന്നാ പറഞ്ഞേ?

ഹരിത് said...

ഇദു കലക്കി ഗോപാ... ആതിരപ്പള്ളി പ്രോഗ്രാം ഒന്നു രണ്ടു പ്രാവശ്യം പ്ലാന്‍ ചെയ്തു. പക്ഷേ നടന്നില്ല. അടുത്ത നാട്ടില്‍ പോക്ക് ഇനി ആതിരപ്പള്ളി വഴി. നന്ദി ഫോര്‍ മോട്ടിവേഷന്‍.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഹഹഹ ഹെന്റമ്മൊ.. എന്റെ മാഷെ കലക്കന്‍ ഹിഹി... സംശയം ഇനി വല്ലതും ഉണ്ടൊ ആവൊ.. ദെ കാപ്പിത്സ് ഉണ്ട് കൂട്ടിന് ഹഹഹ് വേണെ ഞാനും വരാം,..
എന്റെ മാഷെ നമിച്ചു നമിച്ചൂ‍ൂ.

Unknown said...

എവിടെയായിരുന്നു മുബൈയില്‍ നിന്നും നേരെ കാട്ടിലേക്ക് കയറിയോ ഈയിടെയായി നാട്ടില്‍
നല്ല ചന്ദന മോഷണമാണ്

Unknown said...

ആ കുരങ്ങമ്മാരെ ഞാന്‍ എടുക്കുവാ കാപ്പു മൊയലാളി പറഞ്ഞു എടെ കരാമേലപ്പാ
ആ ഗോപന്‍ കാട്ടിന്നു കുറെ കുരങ്ങമാരുമായി
വന്നിരിക്കുന്നു നീ‍ ചെന്ന് ഒന്നു രണ്ടെണ്ണത്തിനെ ഇങ്ങു കൊണ്ട് വാ ഞമ്മുടെ മൊയലാളി യല്ലെ
വിട്ടു കള
ഉടന്‍ കള്ള് ഷാപ്പ് ഞാന്‍ തുറക്കും

ഗീത said...

നല്ല ഭാവന ഗോപന്‍.
ചിരിച്ചുപോയി. ഗോപന്റെ ഭാവനയെ പിന്തുടര്‍ന്ന് എന്റെ ഭാവനയും വിടര്‍ന്നുപോയി.......

ദുബായീലെത്തിയ മൊയലാളി മര്‍ക്കടനെ ഇളിയിലൊരു കയറും കെട്ടി ചാടിക്കളിപ്പിക്കുന്നു,ഒരു പൊതു സ്ഥലത്ത് വച്ച്. കാഴ്ച കാണാന്‍ കുറെപ്പേര്‍ ചുറ്റും കൂടിയിട്ടുണ്ട്.

മുകളില്‍ നിന്നു വന്ന് ദുബായീലെറങ്ങിയ താരം മൂലവെട്ടിയൊക്കെ അടിച്ച് നല്ല ഫോമിലാ....
മൊയലാളി പാടുന്നു....

ചാടിക്കളിക്കെടാ കൊച്ചുരാമാ
തുള്ളിക്കളിക്കെടാ കൊച്ചുരാമാ
നാടക മൊയലാളി കാപ്പിലാന്‍ തന്നുടേ
നീര്‍ത്തി വിരിച്ചൊരീ തൂവാലയില്‍
ആഞ്ഞുവലിച്ചെറി നാണയത്തുട്ടുകള്‍
ആസ്വദിച്ചീടുവിന്‍ നാടകവും.


ഓ.ടോ.പാമൂ, അത് നിരച്ചരന്റെ വലിയച്ഛന്റെ അനിയന്റെ മോനാ...

കാപ്പിലാന്‍ said...

ഗീത ചേച്ചിയുടെ നല്ല ഭാവന ആണല്ലോ.അതു മതി ഗോപാ //ദുഫായില്‍ കാപ്പി കുരങ്ങിനെ കളിപ്പിക്കുന്നു .കള്ളു ഷാപ്പ് പൂട്ടിയ കാപ്പി കുറെ കുരങ്ങന്‍ മാരുമായ് ദുഫായില്‍ എത്തി .അവിടെ കരമെലപ്പനും കാപ്പിയും കൂടി കുരങ്ങു കളി :):):)
അനൂപ് രണ്ടു കുരങ്ങിനെ എടുത്തോ ..നമുക്ക് അവിടെ കളി തുടങ്ങാം

Gopan | ഗോപന്‍ said...

പ്രിയാജി: സംശ്യം ചോദിച്ചു ആളെ വട്ടാക്കി.. :), നാട്ടിലെ പടങ്ങള്‍ ഇനിയും പോസ്ടിയിട്ടുണ്ട്.. അതിനുള്ള തല്ലെല്ലാം ഞാന്‍ അവിടെ വന്നു ഒന്നിച്ചു വാങ്ങാം..

കാപ്പില്‍സേ : പുള്ളിയല്ലേ പുതിയ സനല്‍ കുമാര്‍, ഇവിടെ നോക്കൂ
പുള്ളി ഡോളര്‍ കണ്ടപ്പോള്‍ തുറന്ന വായയാണ് പിന്നീട് അടച്ചിട്ടില്ല.

വല്ലഭ്ജി: :) താങ്ക്സ്‌.

നീരാ, ഇതൊക്കെ ഇനി പടങ്ങള്‍ മാത്രമാകും എന്നറിഞ്ഞത് ഈയിടെയാണ്..കഷ്ടം തോന്നുന്നു. പുതിയ പോസ്റ്റുകള്‍ താമസിയാതെ ഉണ്ടാകും. :)

ബാബുരാജ് : നാടക കമ്പനി നടത്തുന്ന മോയലാളിക്ക് സമര്‍പ്പിച്ച ഒരു പോസ്ടാണിത്.. ഇഷ്ട്ടപെട്ടുവെന്നറിഞ്ഞതില്‍ സന്തോഷം, ഈ വഴി വന്നതിനും അഭിപ്രായത്തിനും നന്ദി.

മയൂര : thanks, :)

പാമരന്‍സേ: ഹ ഹ, ഗീതേച്ചി കണ്ടു പിടിച്ചു പറഞ്ഞിട്ടുണ്ട്.. :)

ഹരിത് : നന്ദി, പക്ഷെ അതിരപ്പിള്ളി പോയി കണ്ടോളൂ താമസിയാതെ. ജല വൈദ്യുത പദ്ധതി കാരണം അതെല്ലാം ഓര്‍മ്മകള്‍ മാത്രമാകുന്ന ലക്ഷണമാ.. :)

സജി : :) കാപ്പില്‍സും അനൂപും കൂടെ ഏതാണ്ടൊക്കെ തീരുമാനിച്ചിട്ടുണ്ട്‌.. ഞാന്‍ അവരെ അറിയിക്കാം

അനൂപ്: ചന്ദനം കിട്ടിയില്ല, എന്നേക്കാള്‍ മുന്‍പേ വേണ്ടവര്‍ വന്നു അടിച്ച് മാറ്റി. :)ഏതായാലും മൊയലാളിയെ നിരാശനാക്കരുത്..പുതിയ വിസിനസ്സിനു എല്ലാവിധ ആശംസകളും നേരുന്നു..

ഗീതേച്ചി : :) സൂപ്പര്‍ ഐഡിയ, അങ്ങിനെ തന്നെ ആവട്ടെ.. ആ ഗാനം കലക്കി..നമുക്കു തട്ടേല്‍ കയറ്റണം..

കാപ്പില്‍സേ : എന്നാ അങ്ങിനെ തന്നെ..:)

മാണിക്യം said...

ദേ എന്റെ കണ്ട്രോള്‍ പോണു കേട്ടോ
വല്ലതരത്തിലുമാ‍ ഇവിടെ പിടിച്ചു നിക്കുന്നെ
അധികം പ്രലോഭിപ്പിക്കരുത്
എന്നെ കൊണ്ട് കടും കൈ ചെയ്യിക്കരുത്