Wednesday 14 May 2008

അംച്ചി മുംബൈ - രണ്ട്


മുംബൈയിലെ ബാന്ദ്രയില്‍ മൌണ്ട് മേരി ബസലിക്കയുടെ മുന്‍വശത്തായി ഉള്ള യേശുദേവന്‍റെ രൂപം


മറൈന്‍ ഡ്രൈവിലെ ക്വീന്‍സ് നെക്ക്ലേസ് എന്നറിയപ്പെടുന്ന ഇടം.



ദാദറിലേക്കുള്ള പാലത്തിനു താഴെ ഉറങ്ങി കിടന്നിരുന്ന ഒരു മുംബൈ വാസി.



ഒഴുക്കിനെതിരെ : താനെ - കുര്‍ള ഹൈവെയില്‍ കണ്ട ഒരു ദൃശ്യം

10 comments:

Unknown said...

ആദ്യ തേങ്ങ എന്റെ വക ഠേ
നല്ല ചിത്രങ്ങള്‍

പാമരന്‍ said...

നല്ല ചിത്രങ്ങള്‍ മാഷെ..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മറൈന്‍ ഡ്രൈവില്‍ പോയി ഇരിക്കാന്‍ നല്ല സുഖാ... ക്യൂന്‍സ് നെക്ലേസ് രാത്രിയില്‍ മനോഹരവും...

മുംബൈ ഒന്നൂടി ഓര്‍മ്മിപ്പിച്ചു ഈ ചിത്രങ്ങള്‍

Rare Rose said...

മുംബൈ യെ അറിയില്ലെങ്കിലും..പടങ്ങളിലൂടെ അവിടെയെത്താന്‍ പറ്റി...പിന്നെ അവസാനത്തെ അടിക്കുറിപ്പ് കലക്കന്‍ ട്ടാ......എല്ലാം കൊണ്ടും ഒഴുക്കിനെതിരെ നീങ്ങുന്ന ചെറുപ്പം...

Sekhar said...

The first one is a classic shot. Nice keep it up :)

കാപ്പിലാന്‍ said...

അല്ല ഗോപനെ,
ബോംബെയിലെ പുതിയ സ്വമിയാണോ ആദ്യ ചിത്രം .അല്ല ആ പൂമാല കണ്ടതുകൊണ്ടു ചോദിക്കുകയാ. പിന്നെ എല്ലാ ചിത്രങ്ങളും ഇഷ്ടപ്പെട്ടു .ആദ്യത്തെ ഒഴിച്ച് :(

നിരക്ഷരൻ said...

പടം # 1

ക്രൂശിതരൂപം നില്‍ക്കുമ്പോളും ഭൂമി തിരിഞ്ഞുകൊണ്ടേയിരിക്കും എന്ന ഒരു വരി ഈയടുത്ത് മറ്റൊരു കുരിശിന് അടിയില്‍ കണ്ടത് ഓര്‍മ്മ വന്നു.

പടം # 2 ക്വീന്‍സ് നെക്ക്‍ലേസ് രാത്രി കാണാനാണ് ഭംഗി. തെരുവ് വിളക്കുകള്‍ കത്തിക്കഴിയുമ്പോള്‍ ആ പേര് വിളിക്കാനുള്ള കാരണം പറയാതെ തന്നെ ആര്‍ക്കും മനസ്സിലാകും.

പടം # 3 വേദനിപ്പിച്ചു :(

പടം # 4 റോഡില്‍ ഇറങ്ങി നിന്ന് എടുത്ത ഇമ്മാതിരി പടങ്ങള്‍ ഇപ്പോള്‍ ബൂലോകത്ത് ഔട്ട് ഓഫ് ഫാഷനാ. ഏറ്റവും ചുരുങ്ങിയത് പ്യാനിങ്ങ് നടത്തിയിരിക്കണം. ദുബായീല് പ്യാനിങ്ങൊക്കെ പറ്റുമായിരിക്കും. പക്ഷെ ബോംബെയില്‍ പ്യാനിങ്ങ് നടത്തിയാല്‍ നാഷണല്‍ പെര്‍മിറ്റ് ലോറീന്റെ അടീലോട്ട് ക്യാമറാമാന്‍ പ്യാനായിപ്പോകും. അങ്ങനൊരു കുഴപ്പമുണ്ടെന്ന് അറിയാഞ്ഞിട്ടല്ല.
:) :)

Gopan | ഗോപന്‍ said...

ഇവിടെ വന്നു അഭിപ്രായമെഴുതിയ എല്ലാവര്‍ക്കും എന്‍റെ ആത്മാര്‍ഥമായ നന്ദി.

അനൂപേ : തേങ്ങക്കും വിസിറ്റിനും താങ്ക്സ്‌. :)

പാമരന്‍സെ : നന്ദി.. :)

പ്രിയാജി : അതെ, രാത്രിയാണ് മറൈന്‍ ലൈന്‍സ് കാണേണ്ടത്, വളരെ നന്ദി. :)

റോസേ: മുംബൈയെ തൊട്ടറിയുന്നവര്‍ക്ക് ഈ നഗരം ഏറ്റവും പ്രിയപ്പെട്ടതാണ്, ദൈവങ്ങളും മനുഷ്യരും സഹജീവികളും ഒരു പോലെ ജീവിക്കുന്ന ഒരു തിരക്കേറിയ നഗരം. വണ്‍വേയില്‍ വരുന്ന വണ്ടികള്‍ക്കെതിരെ സൈക്കിള്‍ ഓടിച്ചുകൊണ്ടിരുന്ന ഒരു ട്ടപോരി ഞാന്‍ സഞ്ചരിച്ചിരുന്ന വണ്ടിക്കെതിരെ എത്തിയപ്പോള്‍ എടുത്ത ചിത്രമാണിത്. :)

shekar : താങ്ക്സ്‌. :)

കാപ്പില്‍സേ : ദൈവങ്ങളെ പൂക്കളും മാലയും ഇട്ടു ആരാധിക്കുന്ന രീതിയാണിന്നും ഭാരതത്തില്‍. ഇതിന് ക്രിസ്തുവെന്നോ കൃഷ്ണനെന്നോ വലിയ മാറ്റമില്ല.

മനോജ് : ആദ്യ ചിത്രത്തിനു ഉദ്ധരിച്ച വരികള്‍ ഇഷ്ടമായി, നന്ദി. ക്വീന്‍സ്‌ നെക്ലെസ് രാത്രിയില്‍ തന്നെയാണ് ഭംഗി. :) പാനിംഗ് പഠിച്ചു വരുന്നു. നാട്ടില്‍ പോയി "പാനി" യാല്‍, അങ്ങ് പരലോകത്ത് പോയി പോസ്ടാം ചിത്രം. :)

ഗീത said...

ചിത്രങ്ങള്‍ എല്ലാം കൊള്ളാം. ആദ്യത്തെ രണ്ടു ചിത്രങ്ങള്‍ വളരെ ഇഷ്ടമായി.

Gopan | ഗോപന്‍ said...

ഗീതേച്ചി,
ഈ വഴി വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി.