Saturday 10 May 2008

വസന്തം - 2008

സറിയിലെ ഹാംപ്റ്റന്‍ കോര്‍ട്ട് പാലസില്‍ പോയപ്പോള്‍ എടുത്ത ചിത്രങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു.


മഞ്ഞ നിറമുള്ള ഇല വെയിലില്‍ കണ്ടപ്പോള്‍ എന്തോ പ്രത്യേകത തോന്നി.


പച്ച നിറത്തിന് വസന്തത്തിന്‍റെ കാന്‍വാസില്‍ വര്‍ണ്ണഭേദങ്ങള്‍ ഏറെയാണ്


ലൈലാക് - അണ്‍ലിമിറ്റഡ്





ടുളിപ്‌ പുഷ്പങ്ങള്‍



പണിമുടക്കിയിരിക്കുന്ന തൊഴിലാളികളെ പോലെ വെള്ളത്തില്‍ ഇറങ്ങാതെ കരയിലിരുന്നു മുദ്രാവാക്യം വിളിച്ചു കൊണ്ടിരുന്ന താറാവുകള്‍..

13 comments:

കാപ്പിലാന്‍ said...

നല്ല ഫോട്ടോസ് ഗോപന്‍ .ആ ചൂടാത്ത പൂക്കള്‍ക്ക് എന്ത് ഭംഗി:) കൂടാതെ പണിമുടക്കിയിരിക്കുന്ന ആ താറാവിന്‍ കൂട്ടം .:)
ആദ്യ തേങ്ങ നാടക വേദിയുടെ വക .പിന്നെ എന്‍റെ വക ഒരെണ്ണം സ്പെഷ്യല്‍

Unknown said...

ഒരോ പൂക്കളും ഒരു നല്ല വസന്തക്കാലത്തിന്റെ ഓര്‍മ്മക്കളാണ്.മനസില്‍ ഒരു വസന്തം വിടരുന്നതു പോലെ

Sekhar said...

Nice shots. Truly spring is here :)

Rare Rose said...

ഒരിടവേളക്കു ശേഷം വീണ്ടും ഗോപന്‍ ജി പൂക്കളിലേക്ക് മടങ്ങിയെത്തിയല്ലോ...അവിടെയെന്നും വസന്തമാണോ..??...എന്തു മനോഹരമായ പൂവുകള്‍...കടുംനിറമുള്ള പൂവുകളില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു വെയില്‍ കാഞ്ഞുനില്‍ക്കുന്ന ആ പച്ചയില...അതിത്തിരി കൂടുതലിഷ്ടമായി..:)

ഗീത said...

വര്‍ണ്ണമനോഹരമായ ചിത്രങ്ങള്‍........ മനസ്സിലും ഒരു പൂക്കാലം വിരുന്നു വരുന്നു...

പിന്നെ ആ താറാവുകളെ കേരളത്തില്‍ നിന്നു കൊണ്ടുപോയതാണോ ?

നിരക്ഷരൻ said...

രസികന്‍ പടങ്ങള്‍ ഗോപന്‍.
കണ്ണടിച്ച് പോകുന്ന തരത്തിലാണല്ലോ ലൈലാക്ക് ?!

അവസാനത്തെ പടത്തിന്റെ അടിക്കുറിപ്പ് കലക്കി.

Sherlock said...

കലക്കന് പടങ്ങള്.

മൂന്നും നാലും പടങ്ങള് അടിച്ചു മാറ്റീ :)

ഹരിത് said...

നല്ല ചിത്രങ്ങള്‍. ഇഷ്ടമായി. പച്ചയ്ക്കു ഭംഗി കൂടുന്നതുപോലെ.

Manikandan said...

ഗോപന്‍‌ജി വളരെ മനോഹരങ്ങളായ ചിത്രങ്ങള്‍‌. എന്നാണാവോ എനിക്കു ഇതുപോലെ ചിത്രം എടുക്കന്‍‌ കഴിയുക.

ഗീത said...

ആ ലൈലാക് അണ്‍ലിമിറ്റഡ് ഞാന്‍ കട്ടെടുത്തു ട്ടോ....

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹോ, കലക്കന്‍ ചിത്രങ്ങള്‍!!!

അവസാന അടിക്കുറിപ്പും പടവും അസ്സലായി

Gopan | ഗോപന്‍ said...

ഇവിടെ വന്നു അഭിപ്രായമെഴുതിയ എല്ലാവര്‍ക്കും എന്‍റെ ആത്മാര്‍ഥമായ നന്ദി.

കാപ്പില്‍സേ : പൂക്കള്‍ എന്നും മനോഹരങ്ങളാണ്. ചൂടിയാലും ഇല്ലെങ്കിലും. ആ താറാവിന്‍റെ കൂട്ടങ്ങളെ ഞാന്‍ വന്നതില്‍ നിന്നും ശ്രദ്ധിച്ചതാണ് അവ വെള്ളത്തില്‍ ഇറങ്ങാതെ ശബ്ദിച്ചുകൊണ്ടേയിരുന്നു.. :) നാട്ടിലെ സമരക്കാരെ ഓര്‍മ്മ വന്നു.

അനൂപ് : വസന്തം ഒഴിയുകയാണിവിടെ..ജൂണ്‍ മുതല്‍ വേനല്‍ തുടങ്ങുന്നു. നന്ദി. :)

shekar : താങ്ക്സ്‌.

റോസേ : ഇവിടെ വസന്തം കുറച്ചു മാര്‍ച്ച് മുതല്‍ മെയ് വരെയാണ്. എന്‍റെയും ഇഷ്ടം റോസ് പറഞ്ഞ ചിത്രങ്ങള്‍ തന്നെ. റോസിനോട് എനിക്കൊരു കടം ബാക്കിയുണ്ട്...ഇനിയുള്ള ഒരു ഫോട്ടോ പോസ്റ്റ് നിറയെ റോസാ പുഷ്പങ്ങള്‍ ആയിരിക്കും പോസ്ടുക. ചെല്‍സീ ഫ്ലവര്‍ ഷോ ആണ് വരുന്ന ആഴ്ച. നല്ല പുഷ്പങ്ങള്‍ കിട്ടുമെന്നു പ്രതീക്ഷിക്കുന്നു.. :)

ഗീതേച്ചി : പൂക്കളെ പകര്‍ത്തുവാനായി ചെല്‍സീ ഫ്ലവര്‍ ഷോ വരുന്നുണ്ട്. ഞാന്‍ കൂടുതല്‍ നിറങ്ങള്‍ പോസ്ടുവാന്‍ ശ്രമിക്കാം. പിന്നെ താറാവിന്‍റെ കൂട്ടം, സത്യത്തില്‍ ഇവിടെയും സമരവും മുദ്രാവാക്യങ്ങളും നിറയെ ഉണ്ട്. മലയാളികള്‍ ഇവരെ കണ്ടു പഠിച്ചുവെന്നാ തോന്നുന്നെ. ലൈലാക് നിറത്തിന് ഒരു പ്രത്യേക ആകര്‍ഷണമാണ്.. :)

മനോജ് : നന്ദി, ഇവിടെയുള്ള നിറങ്ങള്‍ അങ്ങിനെയാണ്‌..ഇത്സ് ടൂ ബ്രൈറ്റ്. താറാവുകള്‍ നമ്മുടെ സമരക്കാരുടെ കൂട്ടാളികള്‍. :)
ജിഹേഷ് : നന്ദി, :)

ഹരിത് : നന്ദി, പച്ച നിറത്തിന്‍റെ വൈവിധ്യം കാണുവാന്‍ സ്കോട്ട്ലാണ്ടില്‍ പോകണമെന്നാണ് ഇവിടെയുള്ളവര്‍ പറയുന്നത്.. :)

manikandan : ക്യാമറ കണ്ണിലൂടെ നോക്കി ഏറ്റവും ഇഷ്ടമായ ഫ്രെയിം തിരഞ്ഞെടുക്കൂ. മണിയുടെ ചിത്രങ്ങള്‍ എല്ലാം നന്നായിട്ടുണ്ട്..ഇനിയും കൂടുതല്‍ ചിത്രങ്ങള്‍ പോസ്ടി ബൂലോകത്ത്‌ വര്‍ണ്ണങ്ങള്‍ നിറക്കൂ.

പ്രിയാ ജി : വന്നതിലും അഭിപ്രായത്തിനും വളരെ നന്ദി. :)

ആഷ | Asha said...

ആ‍ദ്യചിത്രം വലുതാക്കി കണ്ടപ്പോഴാണ് ആ വെയിലിന്റെ ഭംഗി മനസ്സിലായത്.
ചിത്രങ്ങളൊക്കെയും നന്നായിരിക്കുന്നു.