Saturday, 3 May 2008

അതിരപ്പിള്ളി.


അതിരപ്പിള്ളിയിലേക്കുള്ള യാത്രക്കിടയില്‍ കണ്ട ഒരു ദൃശ്യം.


മനോഹരിയായ അതിരപ്പിള്ളി..
നിലക്കാത്ത ഈ നീരുറവക്കു ഇന്നും പങ്കുവെക്കുവാന്‍ വളരെയധികം ഓര്‍മ്മകളും കഥകളും..




വെള്ളച്ചാട്ടത്തിന്‍റെ താഴെ നിന്നുള്ള കാഴ്ചയാണ് ഇന്നും എനിക്കേറെയിഷ്ടം.. ഈ തവണ താഴേക്ക് പോകുവാന്‍ കഴിഞ്ഞില്ല...പുകപോലെ പടരുന്ന ജല കണികകള്‍ക്ക് പഴയ വശ്യത തോന്നി.



കറുപ്പിലെ വെളുപ്പ്‌..

17 comments:

Gopan | ഗോപന്‍ said...

അതിരപ്പിള്ളി ചിത്രങ്ങള്‍ നിങ്ങള്‍ക്കായി ഇവിടെ പോസ്റ്റുന്നു. !

കാപ്പിലാന്‍ said...

ഗോപനെ.നന്നായിരിക്കുന്നു ..ആ വെള്ളച്ചാട്ടം കണ്ടപ്പോള്‍ നയഗ്രയുടെ അത്ര വരില്ല എങ്കിലും നന്നായിരിക്കുന്നു .:)
ആളുകളെ ഇങ്ങനെ കൊതിപ്പികരുത് .പ്രത്യേകിച്ചും പ്രവാസികളെ :)

ബാബുരാജ് ഭഗവതി said...

ഗോപന്‍..
ഈ ചിത്രങ്ങള്‍ ഇല്ലാതാവുകകൂടിയാണ്.
ഡാം വന്നാല്‍ വെള്ളച്ചാട്ടവും മീന്‍പിടുത്തവും
ജീവജാലങ്ങളും ഇല്ലാതാവും..
ഇതൊരു ഓര്‍മ്മമാത്രമാവാതിരിക്കട്ടെ..

പാമരന്‍ said...

ഹെന്തൊരു കിണ്ണന്‍ ചിത്രങ്ങളെന്‍റമ്മച്ചീ..

മയൂര said...

നൈസ്...:)

Unknown said...

എന്തു ഭംഗിയാണ് ആതിരാപള്ളിക്ക്
നല്ല ചിത്രങ്ങള്‍ ഗോപന്‍-ജി

K M F said...

kalakki money

Manikandan said...

ആതിരപ്പിള്ളിയുടെ ചിത്രങ്ങള്‍‌ കണ്ടു. വളരെ പകൃതിരമണീയമായ സ്ഥലം ആണു ആതിരപ്പിള്ളിയും വാഴച്ചാലും. ഒരു പക്ഷേ കേരളത്തിലെ തന്നെ ഏറ്റവും വലിയ വെള്ളച്ചാട്ടം. ഇന്നു ഈ വെള്ളച്ചാട്ടവും അപ്രത്യക്ഷമാകുമോ എന്ന ഭീതിയിലാ‍ണു. ചലക്കുടിപ്പുഴയില്‍ ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതി യാഥര്‍‌ഥ്യമാവുന്നതോടെ ഈ വെള്ളച്ചാട്ടവും ഇല്ലതാവുകയോ അതിന്റെ ഭംഗി കുറയുകയൊ ചെയ്തെക്കാം. ഞനും ഒരിക്കല്‍‌ ആതിരപ്പിള്ളിയില്‍‌ പോവുകയും കുറച്ചു ചിത്രങ്ങള്‍‌ എടുക്കുകയും ചെയ്തിട്ടുണ്ടു. ആ‍ യാത്ര ഇന്നും അവിസ്മരണീയം തന്നെയാണ്‍. ആതിരപ്പിള്ളി അതിന്റെ എല്ല പകൃതിദത്തമായ ഭംഗിയോടെയും എക്കാലവും ഉണ്ടാകും എന്നു പ്രത്യാശിക്കം. ചിത്രങ്ങള്‍‌ക്ക് ഗോപനു നന്ദി.

ഹരിത് said...

നല്ല ചിത്രങ്ങള്‍ ഗോപാ.

Sekhar said...

Nice shots of Athirappilly. Really felt like being there. Thanks for sharing Gopan.

ദിലീപ് വിശ്വനാഥ് said...

നല്ല ചിത്രങ്ങള്‍!

ഗീത said...

അതിരപ്പിള്ളി കണ്ടിട്ടുണ്ട്. മനോഹരം തന്നെ അവിടത്തെ പ്രകൃതി രമണീയത. നല്ല മിഴിവാര്‍ന്ന ചിത്രങ്ങള്‍ തന്നെ ഗോപന്‍.

Jayasree Lakshmy Kumar said...

ഗ്രാമ്യഭംഗിയാണ് അതിരപ്പിള്ളിയിലേക്ക് പോകുന വഴി മുഴുവന്‍. അതിരപ്പിള്ളിയും അങ്ങ് മുകളില്‍ വാഴച്ചാലുമൊക്കെ വന്യഭംഗിയില്‍ മുങ്ങി നില്‍ക്കുന്നു. വെള്ളം ചാട്ടം കഴിഞ്ഞ് ഇങ്ങു താഴെക്കൊഴുകി വെറ്റിലപ്പാറ ഒക്കെ ആകുമ്പോള്‍ നദി വളരെ ശാന്തമാവുന്നു. അവിടെ മണിക്കൂറൂകളോളം കുളിച്ചത് സുന്ദരമായ ഓര്‍മ്മകള്‍
ഇതെല്ലാം നഷ്ടപ്പെടാന്‍ പോകുന്നു, പുതിയ ഡാമിന്റേയും ജലവൈദ്യുതപദ്ധതിയുടെയും വരവോടെ.
ഈ അകളങ്കിത സൌന്ദര്യം നഷ്ടപ്പെടാന്‍ പോ‍കുന്നു
ചിത്രങ്ങളിലെങ്കിലും സൂക്ഷിക്കാം ഇവയൊക്കെ

നിരക്ഷരൻ said...

എനിക്കിപ്പം വീട്ടീപ്പോണം.
എന്തിനാ ഗോപാ മനുഷ്യനെ കൊതിപ്പിക്കാനായിട്ട്.....???
:) :)

Gopan | ഗോപന്‍ said...

കാപ്പിലാനെ, ഇടക്കൊന്നു നാട്ടിലൊക്കെ പോകുന്നതും നല്ലതാ, ഇനി അഥവാ പോയില്ലെങ്കില്‍ എന്നെ കൊണ്ടാവുന്നതൊക്കെ ഞാന്‍ ചെയ്തേക്കാം. :)

ബാബുരാജ് : ഇതൊരു പുതിയ കേട്ടറിവാണ്. വെള്ളച്ചാട്ടവും പരിസര പ്രദേശങ്ങളിലെ ജീവജാലങ്ങളെയും നിലനിര്‍ത്തി കൊണ്ടു പോകേണ്ടത് നാടിന്‍റെ ആവശ്യമാണ്, ഇതൊരു ഓര്‍മ്മ മാത്രമാകതിരിക്കട്ടെ.

പാമരന്‍സെ : വളരെ നന്ദി.. :)

മയൂര : താങ്ക്സ്‌. :)

അനൂപ് : വളരെ നന്ദി, :)

k m f : വളരെ നന്ദി. :)

manikandan: ഇതൊരു ഓര്‍മ്മമാത്രമാകതിരിക്കട്ടെ, എന്ന് പ്രത്യാശിക്കാം, നന്ദി. :)

ഹരിത് : വളരെ നന്ദി :)

വാല്‍മീകി മാഷ്‌ : വളരെ നന്ദി. :)

ഗീതേച്ചി : വളരെ നന്ദി.. :)

ലക്ഷ്മി : അതിരപ്പിള്ളി ഒരോര്‍മ്മ മാത്രമാകാതിരിക്കട്ടെ, നന്ദി :)

മനോജേ : കൊതിക്കുവാനെങ്കിലും അതിരപ്പിള്ളിയുണ്ടാകട്ടെ :)

Cm Shakeer said...

ഈ ചിത്രത്തിന്റെ ഒരു തനിപ്പകര്‍പ്പ് ഞാനും പകര്‍ത്തിയിട്ടുണ്ട്..
“ബ്ലോഗ്ഗന്മാര്‍“ ഒരേ പോലെ ചിന്തിക്കുന്നുവെന്ന് പുതിയ സമവാക്യം ഉരിത്തിരിയുമോ?
ഇവിടെ പീക്കിയാല്‍ കാണാം

Cm Shakeer said...

രണ്ടാമത്തെ ചിത്രത്തിന്റെ ഒരു തനിപ്പകര്‍പ്പ് ഞാനും പകര്‍ത്തിയിട്ടുണ്ട്..
“ബ്ലോഗ്ഗന്മാര്‍“ ഒരേ പോലെ ചിന്തിക്കുന്നുവെന്ന് പുതിയ സമവാക്യം ഉരിത്തിരിയുമോ?
ഇവിടെ പീക്കിയാല്‍ കാണാം