അല്‍പ്പം ചരിത്രം:
1892 ല്‍ കെന്സിംഗ്ട്ടനില് ആയിരുന്നു ആദ്യത്തെ ഗ്രേറ്റ് സ്പ്രിംഗ് ഷോ. അതിനുശേഷം 1913 മുതല്‍ മുടങ്ങാതെ എല്ലാ മെയ് മാസങ്ങളിലും ലണ്ടനിലെ റോയല്‍ ഹോസ്പിറ്റല്‍ കോമ്പൌണ്ടില്‍ ചെല്‍സീ ഫ്ലവര്‍ ഷോ എന്ന പേരില്‍ ഈ പുഷ്പ പ്രദര്‍ശനം നടത്തിവരുന്നു.
പുഷ്പ പ്രദര്‍ശനത്തിലെ എനിക്കിഷ്ടപ്പെട്ട ചിത്രങ്ങള്‍ ഇവിടെ നിങ്ങള്‍ക്കായി ചേര്‍ക്കുന്നു. സമയ പരിമിധി മൂലം ഈ പുഷ്പങ്ങളുടെ ഊരോ പേരോ നോക്കിയെടുക്കുവാന് ഞാന്‍ ശ്രമിച്ചിട്ടില്ല.
കൂടുതല്‍ ചിത്രങ്ങള്‍ എന്റെ ഫ്ലിക്കര്‍ പേജില്‍ കാണാം. (tulips, lily and others)
റോസമ്മ സ്പെഷ്യല്‍
ഒരു ഇംഗ്ലീഷ് റോസമ്മ, ബ്രിട്ടീഷ് രാജ്ഞിയെ അനുസ്മരിപ്പിക്കുന്ന വേഷം.
"ഞാന്‍ ചിരിക്കാം, കൊണ്ടു പോയി ബ്ലോഗൂ "
21 comments:
പൂക്കളെ സ്നേഹിക്കുന്നവര്‍ക്കായി ഒരു വിരുന്ന്.
ഫ്ലിക്കര്‍ സൈറ്റില്‍ ബാക്കിയുള്ള ചിത്രങ്ങള്‍ ചേര്‍ത്തിട്ടുണ്ട്.
മനോഹരം
♪♪ ഈ മനോഹര തീരത്തു തരുമോ
ഇനി ഒരു ജന്മം കൂടി ...
എനിക്കിനി ഒരു ജന്മം കൂടി...♪♪
"ഞാന്‍ ചിരിക്കാം, കൊണ്ടു പോയി ബ്ലോഗൂ "
I like that Rosamma and the caption
:)
ആ പൂക്കളുടെ ഭംഗി ആസ്വദിച്ചിരിക്കുമ്പോള്‍ അറിയാതെ അസൂയ വരാ. ഇതൊക്കെ നേരില്‍ കാണാന്‍ എന്നിക്ക് പറ്റീല്ലാല്ലോ എന്ന്...
അതിമനോഹരമായ ചിത്രങ്ങള്‍!!!
♪♪ ഈ മനോഹര തീരത്തു തരുമോ
ഇനി ഒരു ജന്മം കൂടി ...
എനിക്കിനി ഒരു ജന്മം കൂടി...♪♪
എനിക്കും വേണം കേട്ടാ അങ്ങനെ മാണിക്യാമ്മയ്ക്ക മാത്രം മതിയോ ജീവിതം അയ്യഡാ പിന്നെ,. ഹിഹിഹി.
"പൂക്കളെ സ്നേഹിക്കുന്നവര്‍ക്കായി ..."
ആര്‍ക്കുകഴിയും ഈ പൂക്കളെ സ്നേഹിയ്ക്കാതിരിക്കാന്?
ഒന്ന് ഒന്നര ഒന്നേമുക്കാല്‍ പടങ്ങള്‍.
ആ റോസമ്മ മോഡലിന് പ്രതിഫലം വല്ലതും കൊടുക്കേണ്ടി വന്നോ ?
ഇതുപോലെ നാലാള് കൂടുന്നിടത്ത് പോകുമ്പോള്‍ ഇമ്മാതിരി വേഷം അണിഞ്ഞ് പോകുന്നത് ഈ മദാമ്മമാരുടെ സ്ഥിരം പരിപാടിയാണെന്ന് തോന്നുന്നു. ബക്കിങ്ങ്ഹാം പാലസ് കാണാന്‍ പോകുമ്പോഴും കാണാം ഇത്തരത്തിലുള്ള കുറേ ‘രാജ്ഞിമാരെ’
സുന്ദരസൂനങ്ങള്‍ തന് ചിത്രങ്ങള്‍ ഹൃദയത്തില്‍
മന്ദസമീരന്റെ തലോടല്‍ പോലെ... :)
nice photos.
കട്ട് ഫ്ലവര്‍ അറേഞ്ച് ചെയ്തിരുന്ന ഫോട്ടോ ഉണ്ടായിരുന്നോ? ഉണ്ടെങ്കില്‍ തരൂ...pls
നല്ല ചിത്രങ്ങള്‍...
:)
ഞാന്‍ പിന്നെം വന്നൂ.. അത് എന്താന്ന് വെച്ചാല്‍..
ഒരു പൂമാത്രം ചോദിച്ച കൂട്ടുകാരിയ്ക്ക് ഒരു പൂക്കാലം പകരം നല്‍കാമല്ലൊ മാഷിന്റെ പൂക്കള്‍ കണ്ടിട്ട്..
പൂക്കളെ കാണുവാനെത്തിയ എല്ലാവര്ക്കും നന്ദി.
ഫസല്‍ : നന്ദി. :)
മാണിക്യേച്ചി : ആ പാട്ടു ഞാന്‍ എടുത്തു വെച്ചിട്ടിണ്ട്. :)
കാപ്പില്സ് : ക്യാപ്ഷന്‍ ഇഷ്ടപ്പെട്ടോളൂ, പക്ഷെ ആ റോസമ്മയെ കിട്ടൂല്ല. :)
പ്രിയാജി : അടുത്ത ഷോവിനു ഈ വഴി വരുന്നുണ്ടെങ്കില്‍ നിങ്ങളുടെ രണ്ടുപേരുടെയും താമസവും ഷോ ടിക്കറ്റും എന്റെ വക. :)
സജിയെ : മാണിക്യ ചേച്ചിക്ക് പണി കൊടുക്കേണ്ട ട്ടാ, :)
പാമരന്‍സേ : പൂക്കളെ സ്നേഹിക്കാത്തവരില്ല അല്ലെ, ഞാന്‍ ചുമ്മാ പറഞ്ഞു നോക്കിയതാ :)
മനോജ് : എനിക്കാദ്യം അവരെ ഒരു ഡോളിനെ പോലെയാ തോന്നിയെ, പിന്നെ അവിടെ നിന്നൊരു കുട്ടി എന്തോ അവരോട് ചോദിച്ചപ്പോഴാണ് മോഡല്‍ ആണ് എന്നറിഞ്ഞത്. പടം എടുക്കുവാന്‍ ഒന്നും കൊടുത്തില്ല. കാരണം ബി ബി സി ക്കാരുടെ ക്യാമറ പുറകില്‍ ഉണ്ടായിരുന്നു. ശരിയാണ് ഇങ്ങനെ വേഷം അണിയുന്നത് ഇവിടെയൊരു രീതിയാണ്. :)
സ്വപ്നാടകന് : വളരെ നന്ദി :)
Sekhar : നന്ദി :)
ഹരീഷ് : മെയില്‍ അയച്ചിട്ടുണ്ട്, അത് തന്നെയാണോ ഉദ്ദേശിച്ചത് എന്നറിയില്ല. :)
ശിവ : നന്ദി :)
ഹരിത് : നന്ദി :)
സജി : ഇനി വരുമ്പോ ഒരു കൂട കൊണ്ടുവന്നോളൂ ട്ടാ. :)
ഹോ ഈ റെയര്‍ റോസുകള്‍ എല്ലാം അതീവ സുന്ദരം. ഏതെടുക്കണമെന്ന സംശയമേ ഉള്ളു. എല്ലാം എടുത്തോട്ടേ?
ചിരിക്കുന്ന ആ ഇംഗ്ലീഷ് റോസമ്മയും മറ്റൊരു റോസ് പോലെ...
(ആ ചിത്രത്തിനു കൊടുത്ത അടിക്കുറിപ്പ് നന്നായിട്ടൂണ്ട് കേട്ടോ).
ഫ്ലിക്കര്‍ പേജിലെ ചിത്രങ്ങളും കണ്ടു. കണ്ണെടുക്കാന്‍ തോന്നുന്നില്ല....
ഈ പൂക്കള്‍ നേര്‍ക്കാഴ്ചയ്ക്ക് എന്തു മനോഹരമായിരിക്കും അല്ലേ. ഗോപന് ഇതൊക്കെ കാണാന്‍ പറ്റിയത് എന്തു ഭാഗ്യം.
ഈ മനോഹര ദൃശ്യങ്ങള്‍ കാട്ടിത്തന്നതിന് വളരെ നന്ദി ഗോപന്.
ഗീതേച്ചി,
ഈ വഴി വന്നത് തന്നെ വലിയ സന്തോഷം.
അതെ ഈ പൂക്കളെ കണ്ടപ്പോള്‍ ആദ്യം പടം എടുക്കുവാന്‍ ചെന്ന എനിക്കും പ്രശ്നമായിരുന്നു..പിന്നെ ഒരു വിധത്തില്‍ എല്ലാം എടുത്തു തീര്‍ത്തു..
സ്നേഹത്തോടെ
ഗോപന്
ഹായ്....,ഇവിടെയിങ്ങനെയൊരു റോസമ്മ ഫ്ലവര്‍ ഷോ നടക്കുന്ന കാര്യം ഞാനിപ്പോളാട്ടോ അറിഞ്ഞത്....അല്ലേല്‍ ആദ്യം തന്നെ ഞാനോടി വന്നേനെ.. :)
റോസാപ്പൂവുകളാല് കണ്ണിനു ഇത്ര നല്ലൊരു വിരുന്നൊരുക്കി തന്നതിനു നന്ദീട്ടോ ഗോപന് ജീ...ആ ഇംഗ്ലീഷ് രാജ്ഞി റോസമ്മേനേ എനിക്ക് നന്നേ പിടിച്ചൂ.... :)
റോസ്,
ഈ വഴി വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി.
ഇവിടുത്തെ റോസമ്മമാര് ഇങ്ങനെയാ !
അടുത്ത ഫ്ലവര്‍ ഷോ ജൂലൈയിലാണ്.
കുറച്ചു കരുതലോടെ പോയി പടങ്ങള്‍ എടുത്തേക്കാം. റോസ് സ്പെഷല്‍ കാണുമായിരിക്കും. :)
ആദ്യമായാ ഞാന്‍ ഈ ബ്ലോഗിലെന്ന് തോന്നുന്നു.
എന്തു രസാ ഈ പടങ്ങള്‍ ഒക്കെ കാണാന്‍. പ്രത്യേകിച്ച് റോസമ്മയുടെ മുതല്‍ താഴോട്ടുള്ള നാലു പടങ്ങള്‍ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. റോസമ്മയുടെ ഉടുപ്പ് വരെ റോസ് പോലെ തന്നെ . റോസമ്മയുടെ പോസിങ്ങും അസലായി :)
ഓ.ടോ:- ബ്ലോഗിന്റെ ഹോം പേജില്‍ കാണാന്‍ പറ്റുന്ന പോസ്റ്റുകളുടെ എണ്ണം ഒന്നു കുറയ്ക്കാമോ.ഒരു പോസ്റ്റില്‍ തന്നെ ഇത്രയും ചിത്രങ്ങള്‍ ഇടുന്നതു കൊണ്ട് 1 മുതല്‍ 3 വരെ മാക്സിമം കൊടുക്കൂ. നെറ്റ് കണക്ഷന് സ്ലോ ആയിട്ടുള്ളവര്‍ക്ക് പേജ് ലോഡാവാന് ബുദ്ധിമുട്ടാവും. എനിക്ക് ആദ്യം പല ചിത്രങ്ങളും തെളിഞ്ഞ് വന്നില്ല:(
പിന്നീട് ഓരോ പോസ്റ്റായി തുറന്നപ്പോഴാ കാണാന്‍ സാധിച്ചത്.
Post a Comment