Saturday, 12 July 2008

ഹാംപ്ടന്‍ കോര്‍ട്ട് - ഫ്ലവര്‍ ഷോ

ലണ്ടനിലെ ഹംപ്ടന്‍ കോര്‍ട്ടില്‍ ഒരുക്കിയിരുന്ന പുഷ്പ പ്രദര്‍ശനം ചിത്രങ്ങളിലൂടെ. ചെല്‍സീ പോസ്റ്റിലെ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ ചിത്രങ്ങള്‍ പോസ്ടുവാന്‍ കഴിയുന്നത്ര ശ്രമിച്ചിട്ടുണ്ട്. :)


ഡാലിയ പുഷ്പം: ആദ്യത്തെ സ്ടാളില്‍ നിന്നു പൊക്കിയതാണ്


പുഷ്പാലങ്കാരം ...



ഭക്ഷണത്തില്‍ ഉപയോഗിക്കുന്നതിന് പകരം പച്ച മുളകു കൊണ്ടോരു ഫ്ലോറല്‍ ഡിക്കറേഷന്‍ നടത്തി സമാധാനപ്പെടുകയാണ് സായിപ്പന്‍സ് ..


പുഷ്പങ്ങള്‍ നിറച്ച ആശംസാ കാര്‍ഡ്.. കാര്‍ഡ് കൊടുക്കാതെ ഒരു കച്ചവടോം സായിപ്പുമാര്‍ നടത്തുകയില്ല..



Maudiae എന്ന് വിളിക്കുന്ന പുഷ്പം. Orchid family യില്‍ പെട്ടതാണ്..


അടുത്ത് നിന്നൊരു മീശ വെച്ച Orchid ചേട്ടനേം കണ്ടു.



ടൈഗര്‍ ലില്ലി പുഷ്പങ്ങള്‍..


ലില്ലി പുഷ്പങ്ങള്‍ റോസ് നിറത്തിന് ഇവിടെ പ്രിയമേറെയാണ്


ടുളിപ്‌..ഹാംപ്ടന്‍ ഷോവില്‍ ചെല്‍സീയെ അപേക്ഷിച്ച് ടുളിപ്‌ വളരെ കുറവായിരുന്നു..


ഡാലിയ .. ഈ നിറത്തിന് ഒരു പ്രത്യേക അഴകാണ്


വായില്‍ വിരലിട്ടു കിടന്നുറങ്ങുന്ന കുഞ്ഞിന്‍റെ രൂപം


ആ മുഖ ഭാവം പകര്‍ത്തുവാനായി ഒരു ക്ലോസ് അപ്


അഗ്രഹാരത്തിലെ ഡോങ്കീസ് ..


ഷോ ഗാര്‍ഡനുകളില്‍ ഗോള്‍ഡ് മെഡല്‍ നേടിയ പോര്‍ഷ് ഗാര്‍ഡന്‍..


പാര്‍ക്ക് ചെയ്തിരിക്കുന്ന കാര്‍ അണ്ടര്‍ ഗ്രൌണ്ടിലേക്ക് കൊണ്ടു പോകുവാനുള്ള സംവിധാനവും, മുകളില്‍ ഗാര്‍ഡനുമാണ് ഇതില്‍ തയ്യാറാക്കിയിരിക്കുന്നത്


ഷോ ഗാര്‍ഡന്‍



ഒരു കൊച്ചു വീടും മുന്നിലുള്ള ഉദ്യാനവും അരുമയായി തോന്നി.


അപൂര്‍ണ്ണമായ ഒരു ഗാര്‍ഡന്‍ ..എഴുതി തീരാത്ത ചിത്രം പോലെ.


സായിപ്പന്‍സിനു വെള്ളമടിക്കുവാന്‍ ഒരു ടെരസ് ഗാര്‍ഡന്‍.

വീടുകളുടെ മുന്നില്‍ തൂക്കുന്ന പുഷ്പാലങ്കാരം..


ടൈഗര്‍ ലില്ലിയുടെ മുകുളം..

ടൈഗര്‍ ലില്ലി

ടൈഗര്‍ ലില്ലി

ഫെസ്റ്റിവല്‍ ഓഫ് റോസസ് എന്ന പേരില്‍ പ്രത്യേകമായി പ്രദര്‍ശിപ്പിച്ചിരുന്ന ടെന്റ്റില്‍ നിന്ന്.
ഫ്ലോറല്‍ ഡിക്കറേഷന്‍ ചെയ്തു വെച്ചിരുന്ന മഞ്ഞ റോസാ പുഷ്പങ്ങള്‍ .

മനോഹരമായ റോസ്..
വിടരുവാന്‍ കാത്തുനില്‍ക്കുന്ന മുകുളങ്ങള്‍ ..സ്വപ്നങ്ങളെപ്പോലെ.

മഞ്ഞ റോസാ പുഷ്പം ...സിമ്പല്‍ ഓഫ് ലവ്



remember me എന്ന പേരില്‍ അറിയപ്പെടുന്ന റോസാ പുഷ്പം ..

Clodagh Mc Gredy
ഈ സുന്ദരിയുടെ പേരു തപ്പിയിട്ടു കിട്ടിയില്ല. .
പനിനീര്‍ മുകുളം..
ലാവെന്‍ഡര്‍ പുഷ്പങ്ങള്‍ ..
സ്വാമി കണ്ടയുടനെ ചിരിച്ചു. ആള് കുറച്ചു ചെറുപ്പമായിരിക്കുണൂ

ഞാനൊരു സംശയം ചോദിച്ചപ്പോള്‍ ആദ്യം ദക്ഷിണ ആവശ്യപ്പെട്ടു..
ദക്ഷിണ കിട്ടിയതോടെ സ്വാമിമാര്‍ക്കെല്ലാം വല്യേ സന്തോഷം.


പിന്നെ പടമെടുക്കാന്‍ ദക്ഷിണ വേറെ വേണം എന്നായി..
ഏതായാലും സ്വാമിമാരെ നിരാശപെടുത്തിയില്ല


ഗാര്‍ഡനിലെ ഒരു എക്സിബിറ്റ്


കൊട്ടാരത്തിലെ പൊയ്കയിലുണ്ടായിരുന്ന അരയന്നങ്ങള്‍.


forest എന്ന ഒരു കോണ്‍സെപ്റ്റ് ഗാര്‍ഡന്‍റെ മുന്നിലുണ്ടായിരുന്ന ചുവരെഴുത്ത്.


മരങ്ങളും കണ്ണാടിയും ചേര്‍ത്താണ് ഈ ഗാര്‍ഡന്‍ നിര്‍മ്മിച്ചിരിക്കുന്നത്

ഭിത്തിയിലെ വ്യൂ ഹോളിലൂടെ നോക്കുന്നവരെ എതിരെ വച്ചിരിക്കുന്ന കണ്ണാടിയില്‍കൂടി കാണാം.

ഡെയ്സി പുഷ്പം ..


ഡാലിയ ഇങ്ങിനെയും.
ചെറിയ ലൈബ്രറിയും അത്യാവശ്യം ഒന്നുറങ്ങുവാനും ഉള്ള സൌകര്യവും ഈ ഷോ ഗാര്‍ഡനില്‍ ഉണ്ട്


കാറ്റിന്‍റെ ദിശയും പുറത്തെ താപനിലയും സൂചിപ്പിക്കുന്ന യന്ത്രം
ഈ ചിത്രം ദുബായിയെ അനുസ്മരിപ്പിച്ചു..ബംഗാളിയും പട്ടാനും മിസ്സിംഗ്‌..:)

ഗാര്‍ഡന്‍ ഡിക്കറേഷനായി വച്ചിരുന്ന മെറ്റല്‍ ബള്‍ബുകള്‍.
കുപ്പിയും ഗ്ലാസും എന്നെ നോക്കി ചിരിച്ചു..ഞാന്‍ ചിരിച്ചില്ല.
ഒരല്‍പ്പം ഗൌരവമാവാം ന്ന് കരുതി..

ഒരുപിടി ഓര്‍മ്മകളുമായി ഹാംപ്ടന്‍ കോര്‍ട്ടിനോട് വിട പറഞ്ഞു..


ഫെറിയില്‍ കയറി ഹാംപ്ടന്‍ വിക്കിലേക്ക് ..

14 comments:

Gopan | ഗോപന്‍ said...

ഒരു പുഷ്പ പ്രദര്‍ശനം കൂടി..

Manikandan said...

ഇവിടെ തേങ്ങാഉടക്കാനുള്ള യോഗം എനിക്കണെന്നു തോന്നുന്നു.

ഗോപന്‍‌ജി ഫോട്ടോ എല്ലാം ഗംഭീരം. എനിക്കു ഏറ്റവും ഇഷ്ടമായതു ആ റോസാപുഷ്പങ്ങള്‍ ആണ്. പിന്നെ ആ സ്വാമിമാരും ശെരിക്കും കൌതുകകരം തന്നെ. ഈ ചിത്രങ്ങള്‍‌ക്കു നന്ദി ഗോപന്‍‌ജി.

പാമരന്‍ said...

ഒരു കവിത പോലെ സുന്ദരം..!

Rare Rose said...

ഗോപന്‍ ജീ..,..ഈ പൂക്കളും കസറി...:)കൂട്ടത്തില്‍ ഇത്തിരി കേമന്‍ ആയിട്ടു തോന്നിയതു പച്ച മുളകു കൊണ്ടുണ്ടാക്കിയ ഡെക്കറേഷന്‍ ആണു.....:)
പിന്നെ എനിക്കു എല്ലാ പടവും കാണാന്‍ പറ്റിയില്ല....ആദ്യത്തെ ഒരു 7 എണ്ണമേ കാണുവാന്‍ സാധിച്ചുള്ളൂ...:(

Unknown said...

ഗോപന്‍ ഒരോ പടവും ഗംഭീരമായിട്ടുണ്ട്.
പതിവു പോലെ അനുവാദമില്ലാതെ ചില പടങ്ങള്‍
ഞാനെടുക്കുന്നു.
അല്ലേല്‍ മ്മടെ ആല്‍ത്തറയില്‍ വരുമ്പോള്‍ ഇതിന്റെ കാശ് കുപ്പിയായി തരാം

ശ്രീവല്ലഭന്‍. said...

എല്ലാം അടിപൊളി ഫോട്ടോസ് :-)

നിരക്ഷരൻ said...

കിടുക്കന്‍ പടങ്ങള്‍.
ഞാനും ഫ്ലവര്‍ ഷോ ഒന്ന് കണ്ട് മടങ്ങിയതുപോലെ.

ഓ:ടോ:- ആ ടെറസ്സ് ഗാര്‍ഡന് എന്നാ വില വരുമെന്ന് തിരക്കിയോ ? അയ്യേ..അതിനൊന്നുമല്ല. ഞാനാ ടൈപ്പേ അല്ല കേട്ടോ ? :) :)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വര്‍ണ്ണീയ്ക്കാനുള്ള വിവരം ഇല്ലാണ്ടു പോയീ. അത്രയ്ക്ക് മനോഹരം

എഴുതിത്തീരാത്ത ചിത്രം എന്നതിനുപകരം പാതിവരച്ച് ചിത്രം എന്നാക്ക്യാ ഉഷാറായി

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഒരു പൂന്തോട്ടം കണ്ട് വരുന്ന വഴിയാ..ദെ അടുത്തത്
എന്റെ മാഷെ നല്ല കലക്കന്‍ പടംസ്...
ഈ പൂക്കളെ പ്രണയിക്കാത്തവരായി ഈ ഭൂമിയില്‍ ആരാ ഉള്ളത്..
എനിക്ക് പ്രണയം വന്നു മനസ്സൊന്നു കുളിര്‍ത്തൂ..

മാണിക്യം said...

ഒരു മണിക്കൂര്‍ ആയി ഞാന്‍
ഈ പൊസ്റ്റില്‍ സ്‌ട്രോള്‍ ചെയ്യുന്നു....
ഇതുവരെ അഭിപ്രായിക്കനുള്ള് ധൈര്യം ആയില്ലാ
ജ്വല്ല് വിട്ട് നോക്കൊയിരിക്കുവാ....
മനസില്‍ തോന്നുന്നതു പറയാന്‍ വാക്ക് കിട്ടുന്നില്ലാ

Sekhar said...

Simply excellent. Can't get better words to describe. Keep it up Gopu :)

ശ്രീ said...

ചിത്രങ്ങളും ആടിക്കുറിപ്പുകളും നന്നായിട്ടുണ്ട് മാഷേ.
:)

Gopan | ഗോപന്‍ said...

ഈ വഴി വരികയും ചിത്രങ്ങള്‍ കണ്ടു അഭിപ്രായം എഴുതിയ എല്ലാവര്‍ക്കും ആത്മാര്‍ത്ഥമായ നന്ദി.

ഗീത said...

ഭൂലോകത്തെ സുന്ദര വസ്തുക്കളെ മുഴുവന്‍ ആവാഹിച്ച് എടുത്ത് ബൂലോകര്‍ക്കു സമ്മാനിക്കുന്ന ഗോപന് എന്തു സമ്മാനം കൊടുത്താലാണ് മതിയാവുക.

അട്ടര്‍ കണ്‍ഫ്യൂഷന്‍ ഏതു ചിത്രമെടുത്ത് ഡെസ്ക്ടോപ്പില്‍ ഇടണമെന്ന്‌...