Sunday 27 July 2008

ശലഭങ്ങളേ..

ലണ്ടനിലെ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ ഒരുക്കിയിരുന്ന അമേസിംഗ് ബട്ടര്‍ഫ്ല്യസ് എക്സിബിഷന്‍ കാണുവാന്‍ പോയപ്പോള്‍ എടുത്ത ചില ചിത്രങ്ങളും എനിക്കേറ്റവും പ്രിയങ്കരനായ റിച്ചാര്‍ഡ്‌ ബാച്ചിന്‍റെ ഉദ്ധരണികളും ഇവിടെ ചേര്‍ക്കുന്നു.



"What the caterpillar calls the end of the world the master calls a butterfly"
Richard Bach


ഇലയും പൂവും വിട്ടു ചുവരില്‍ ഇരുന്നിരുന്ന പൂമ്പാറ്റയെ കണ്ടപ്പോള്‍ ചന്തം തോന്നി.
"Can miles truly separate you from friends...
If you want to be with someone you love, aren't you already there?"
Richard Bach എഴുതിയ വരികള്‍ ഓര്‍മ്മയില്‍ എത്തി


മനസ്സും മനസ്സും ഒന്നു ചേര്‍ന്നാല്‍..
"Our soulmate is the one who makes life come to life."
Richard Bach


ഏകാന്തതയുടെ ചിറകില്‍..
"Some choices we live not only once but a thousand times over, remembering them for the rest of our lives." Richard Bach


പൂവും പൂമ്പാറ്റയും..
" The simplest things are often the truest"
Richard Bach


ചെമ്പരുത്തിയുടെ മുകുളം കണ്ടപ്പോള്‍ തോന്നിയ ഒരു കുസൃതി


ഓലതുമ്പത്തിരുന്നൂയലാടും..
"The best way to pay for a lovely moment is to enjoy it"
Richard Bach


"You don't want a million answers as much as you want a few forever questions. The questions are diamonds you hold in the light. Study a lifetime and you see different colors from the same jewel." Richard Bach


"Learning is finding out what you already know." Richard Bach




പറന്നു നടക്കുന്ന ശലഭങ്ങളുടെ പുറകെയോടി വട്ടു വിട്ടപ്പോള്‍ കരുതി വെച്ചിരുന്ന ചെമ്പരുത്തിപ്പൂവ് സഹായമായി..

28 comments:

Gopan | ഗോപന്‍ said...

പൂമ്പാറ്റകളെ സ്നേഹിക്കുന്നവര്‍ക്കായി ഒരു വിരുന്ന്.

ജെയിംസ് ബ്രൈറ്റ് said...

സൂപ്പര്‍ പടങ്ങള്‍ ഗോപാ...അഭിനന്ദനങ്ങള്‍.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മനസ്സില്‍ പൂമഴ പെയ്യിക്കുന്ന ചിത്രങ്ങള്‍!!!

ചെമ്പരത്തിപ്പൂ സഹായമായതില്‍ സന്തോഷം :)

മാണിക്യം said...

ഈ വല്ലിയില്‍ നിന്നുചെമ്മേ
പൂക്കള്‍ പോകുന്നിതാ പറന്നമ്മേ
തെറ്റി നിനക്കുണ്ണി ചൊല്ലാം
നല്‍പൂമ്പാറ്റകളല്ലേ ഇതെല്ലാം..


പടങ്ങള്‍ കണ്ട് അന്തം വിട്ടിരുന്നപ്പോള്‍
പണ്ട് പുമ്പാറ്റയെ പിടിക്കാന്‍
ഓടിയതും അന്ന് പഠിച്ച
ഈ പദ്യശകലവും ഓര്‍മ്മ വന്നു...

ഗോപന്‍ നല്ല ചിതങ്ങള്
കൂടുതല്‍ ഒന്നും പറയാനറിയില്ലാ !!

പൊറാടത്ത് said...

നല്ല പൂമ്പാറ്റകള്‍.. ഈ വിരുന്ന് ശരിയ്ക്കും ആസ്വദിച്ചു..

നിരക്ഷരൻ said...

ഒന്നൊന്നര പടങ്ങള്‍ തന്നെ ഗോപന്‍. എല്ലാവരും പൂക്കളിലും ഇലകളിലും വന്നിരുന്ന് പോസ് ചെയ്ത് തന്നതുപോലെ എടുത്തിരിക്കുന്നു. കുറേ കഷ്ടപ്പെട്ട് കാണുമല്ലോ ഇവരെ ഫ്രെയിമില്‍ ആക്കിയെടുക്കാന്‍ ?!

പാമരന്‍ said...

കിണ്ണങ്കാച്ചി പടങ്ങള്‌ മാഷെ.. എന്‍ജീസീക്കാരു കണ്ടാ നിങ്ങളെ ഒറപ്പായിട്ടും പൊക്കും.. ഏറ്റവും ഇഷ്ടപ്പെട്ടത്‌ പൂവും പൂമ്പാറ്റയും..

ഹരിത് said...

ഗോപന്‍റെ ചിത്രങ്ങളുടെ ഗുണവത്ത ഈയിടെ വളരെ നന്നായി വരുന്നു. ഉദ്ധരിണികളും തലക്കെട്ടും വളരെ യോജിച്ചത്. വളരെ ഇഷ്ടമായി. ഭാവുകങ്ങള്‍:)

ശ്രീ said...

മനോഹരമായ ചിത്രങ്ങള്‍ ഗോപന്‍ മാഷേ.
:)

സ്നേഹതീരം said...

Richard Bach-ന്റെ വരികളോടോപ്പം കാണുമ്പോള്‍ ഗോപന്റെ ശലഭക്കുട്ടികള്‍ക്ക്
ഭംഗിയേറെ!

Sekhar said...

What can I say of this set of pics Gopa. The pictures speak for themselves. Excellent shots, and nice quotes too.

Rare Rose said...

പൂക്കളെ വിട്ട് പൂമ്പാറ്റകള്‍ക്കൊപ്പമായോ ഇത്തവണ....:)
പൂമ്പറ്റക്കുട്ടന്മാരില്‍ നിന്നും കണ്ണെടുക്കാന്‍ തോന്നിയില്ല...അതിനു ചേരുന്ന അടിക്കുറിപ്പുകള്‍...ഓലത്തുമ്പത്തിരുന്നൂയലാടുന്ന ശലഭങ്ങളെ കണ്ടപ്പോള്‍ ചിരി വന്നു...ഇവരെങ്ങനെ നിന്നു തന്നു പോട്ടം പിടിക്കാന്‍...??

ശ്രീലാല്‍ said...

മൂന്നാമത്തെ ചിത്രം വളരെ ഇഷ്ടപ്പെട്ടു !!

ഹരീഷ് തൊടുപുഴ said...

കൊള്ളാം എല്ലാം നല്ല കിടിലന്‍ ഫോട്ടോസ്!!
ഏതു ക്യാമറയാണ് ഉപയോഗിച്ചത്?
ഏതു മോഡിലിട്ടാണ് ഇതെല്ലാം എടുത്തത് എന്നു കൂടി ദയവായി പറഞ്ഞു തരണേ...
ചെമ്പരത്തിയുടെ മുകളില്‍ ഫോക്കസ് ചെയ്ത ആ ഫോട്ടോ, അതാണെനീക്ക് ഏറ്റവും ഇഷ്ടമായത്....

ഇതൊക്കെ കണ്ടിട്ടു കൊതിയാകുന്നു. എനിക്കും ഒരു slr വാങ്ങണം...
ആയിരമായിരം അഭിനന്ദനങ്ങള്‍.....

siva // ശിവ said...

എനിക്കും ഒരു പൂമ്പാറ്റയാവാന്‍ കഴിഞ്ഞെങ്കില്‍...പൂവുകള്‍ തോറും പാറി നടക്കാമായിരുന്നു...നന്ദി ഈ പോസ്റ്റിന്

Manikandan said...

ഗോപന്‍‌ജി മനസിനെ കുളിരണിയിക്കുന്ന ചിത്രങ്ങള്‍

ഇപ്പൊ നാട്ടിലും കാണാനില്ല ഈ പൂമ്പാറ്റകളെ.

കുറ്റ്യാടിക്കാരന്‍|Suhair said...

ചിത്രങ്ങള്‍ കാണാന്‍ പറ്റുന്നില്ലല്ലോ ഗോപന്‍‌ജീ. ഫ്ലിക്കറില് കയറ്റിയിട്ടതാണോ?
ഫ്ലിക്കര്‍ യു‌എ‌ഇ‌യില്‍ ബ്ലോക്ക് ചെയ്തിരിക്കുന്നതുകൊണ്ടായിരിക്കും എന്ന് തോന്നുന്നു കാണാന്‍ പറ്റാത്തത്.
എന്തുചെയ്യും?
:(

Unknown said...

ഒരു പടം പോലും എനിക്ക് കിട്ടിയില്ല
ഏല്ലാവരും പറഞ്ഞ വിവരങ്ങള്‍ വായിച്ചിട്ട്
അസല്‍ എന്ന് പറയാം
എങ്കിലും നമ്മുടെ ഗോപന്‍ മാഷ് എടുത്ത്
പടം ആകുമ്പോള്‍
കണ്ടില്ല്ലേലും അതിന്റെ പകിട്ട് എത്രത്തോ‍ളമെന്ന്
ഊഹിക്കാം
സസേനഹം
പിള്ളേച്ചന്‍

കാപ്പിലാന്‍ said...

What the caterpillar calls the end of the world the master calls a butterfly"

ഈ വാക്കുകളും ,ചിത്രശലഭങ്ങളും എനിക്കിഷ്ടപ്പെട്ടു .
ഏറ്റവും അധികം ഞാന്‍ കൊതിച്ചത്

ആ ചെമ്പരുത്തി ഒന്ന് വിരിഞ്ഞിരുന്നുവെങ്കില്‍ എന്‍റെ ചെവിയില്‍ വെക്കാമായിരുന്നു.
( ജയന്‍ സ്റ്റൈലില്‍ ഒന്ന് പറഞ്ഞു നോക്കണം ) .
കലക്കി ഗോഫന്‍ നമ്പൂതിരി :)

ഗുപ്തന്‍ said...

കിടുകിടുക്കന്‍ പടംസ് മാഷെ.. ഇത്തിരിക്കൂടിവലിപ്പത്തിലിട്ടിരുന്നെങ്കില്‍ ഡെസ്ക്റ്റോപ്പിലേക്ക് ഒരു നോണ്‍ കൊമേഴ്സ്യല്‍ മോഷണം നടത്തിയേനേ..

ബൈ ദ വേ: ആ ബാച്ച് എന്ന ഉച്ചാരണത്തിന് നന്ദി കേട്ടോ. ഞാന്‍ അത് ജര്‍മന്‍ Bach (as in Sebastian Bach, the musician)ഉച്ചരിക്കുന്നതുപോലെ ആയിരുന്നു ഉച്ചരിച്ചിരുന്നത്. ഇവിടെ എഴുതിയിരിക്കുന്നത് കണ്ടിട്ട് ഒരു ഗവേഷണം (ഗൂഗ്ലിംഗ്) നടത്തി. ബാച്ച് തന്നെയാണ് ശരി. :)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

“എന്‍ ശലഭമേ നീ എനിക്കായി പൊഴിക്കരുത് ഒരിറ്റ് കണ്ണുനീരും”
നല്ല ഇടിവെട്ട് ഫോട്ടോസ് മാഷെ..

Gopan | ഗോപന്‍ said...

പൂമ്പാറ്റകളെ കാണുവാന്‍ വന്ന എല്ലാവര്‍ക്കും നന്ദി.

ജെയിംസ് : താങ്ക്സ്, ആദ്യ കമന്റിനു പ്രത്യേക നന്ദി.

പ്രിയാജി : പൂമഴ കുറച്ചധികമായപ്പോ ചെമ്പരത്തി ആവശ്യമായി.. :)

മാണിക്യം ചേച്ചി : പദ്യത്തിനും നല്ലവാക്കുകള്‍ക്കും പ്രത്യേക നന്ദി. :)

പൊറാടത്ത് : വിരുന്നു ഇഷ്ടമായെന്നറിഞ്ഞതില്‍ വളരെ സന്തോഷം, അഭിപ്രായത്തിനും സന്ദര്‍ശനത്തിനും വളരെ നന്ദി. :)

മനോജേ : ഇതിന്‍റെ എല്ലാം പുറകെയോടി വട്ടു വിട്ടപ്പോഴാണ് മ്യൂസിയം കാണുവാന്‍ ഇനിയും ബാക്കിയാണെന്ന് ഓര്‍മ്മവന്നത്. അത് പിന്നൊരു ദിവസത്തേക്ക് മാറ്റി വെച്ചു. സൌത്ത് കെന്‍സിംഗ്ട്ടന്‍ എന്ന ട്യൂബ് സ്റ്റേഷന് അടുത്താണിത്. :)

പാമരന്‍സെ : എനിക്കിഷ്ടപ്പെട്ട പടങ്ങളില്‍ ഒന്നാണത്, ഏജന്‍സിക്കാര്‍ക്ക് വേണ്ട പരിപ്പോന്നും ഈയുള്ളവന്‍റെ കയ്യില്‍ ഇല്ല മാഷേ. നല്ല വാക്കുകള്‍ക്കു പ്രത്യേക നന്ദി. :)

ഹരിത് : എന്തിനെങ്കിലും ഒരു ഇമ്പ്രൂവ്മെന്‍റ് വേണ്ടേ..അല്‍പ്പം ശ്രദ്ധിച്ചു പടം എടുക്കാംന്നു തീരുമാനിച്ചു..അത്രേയുള്ളൂ..അഭിപ്രായത്തിന് നന്ദി.

ശ്രീ : വളരെ നന്ദി.. :)

ഷീബ ചേച്ചി : ഈ വഴി വന്നതിനും അഭിപ്രായമെഴുതിയതിനും പ്രത്യേക നന്ദി. :)

sekhar : Glad to note that you liked my pictures. thanks for your comments. :)

റോസേ : ചുമ്മാ നിന്നു തരുവാന്‍ പറഞ്ഞാല്‍ പറന്നു നടക്കുകയായിരുന്നു എല്ലാം
പിന്നെ കിട്ടിയവനെ തട്ടി. ഇപ്പം പൂമ്പാറ്റ ഭ്രാന്താ. നെല്ലിക്കാതളം ഇടുന്നുണ്ട്.. :)

ശ്രീലാല്‍ : അഭിപ്രായത്തിന് വളരെ നന്ദി. ആ ഫ്രെയിമിനു എന്തോ പ്രത്യേകത തോന്നി..:)

ഹരീഷ് : അഭിപ്രായത്തിന് വളരെ നന്ദി. മെയില് അയച്ചിട്ടുണ്ട്. :)

ശിവ : വളരെ നന്ദി. :)

മണി : നാട്ടില്‍ കുളിരില്ലാന്നു പറയുന്നതു കേട്ടു. അതോണ്ട് കുറച്ചു കുളിര് കോരിയിട്ടതാ ട്ടോ. അഭിപ്രായത്തിന് വളരെ നന്ദി. :)

സുഹൈറേ : യു എ ഈ യുടെ ഒരു കാര്യം, ഇമ്മടെ ഫ്ലിക്കറു പഹയനു ഒരു ബിസങ്ങണ്ട് കൊടുത്തൂടെ :). ചിത്രങ്ങള് മെയിലില്‍ വിട്ടിട്ടുണ്ട്.. ഈ വഴി വന്നതിനു വളരെ നന്ദി.

അനൂപേ : ഇങ്ങനെയൊരു ക്വാളിറ്റി ഗേറ്റ് വെച്ചാല്‍ ഇനിയുള്ള ചിത്രങ്ങള്‍ പോസ്റ്റുമ്പോള്‍ ശ്രദ്ധിക്കേണ്ടിവരും, ചിത്രങ്ങള്‍ മെയിലില്‍ വിട്ടിട്ടുണ്ട് .. ഈ വഴി വന്നതിനു വളരെ നന്ദി.. :)

കാപ്പില്‍സേ: ജയന്‍റെ പോലെ പറഞ്ഞു നോക്കി ശെരിയായില്ല..:) ചെമ്പരത്തിപ്പൂവിന് ഇപ്പൊ വല്യേ ടിമാണ്ടാ.. :)

ഗുപ്തന്‍ മാഷേ : ഈ വഴി വന്നതിനും അഭിപ്രായത്തിനും വലിയ നന്ദി. അതെ ബാച്ച് തന്നെയാണ് ശരിയായ ഉച്ചാരണം . ഇവിടെയുണ്ട് ചിത്രങ്ങള്‍ മുഴുവനായി

സജി : വളരെ നന്ദി .. :)

ഹരിശ്രീ said...

ഗോപന്‍ ജീ

മനോഹരം

:)

ഗുപ്തന്‍ said...

ഫ്ലിക്കര്‍ ലിങ്കിനു നന്ദി . ഇന്നലെത്തന്നെ പക്കീസിനെ പൊക്കീസ് ;)

പ്രയാസി said...

“പറന്നു നടക്കുന്ന ശലഭങ്ങളുടെ പുറകെയോടി വട്ടു വിട്ടപ്പോള്‍ കരുതി വെച്ചിരുന്ന ചെമ്പരുത്തിപ്പൂവ് സഹായമായി.. “

ഇതാ എനിക്കിഷ്ടമായത്.. ഈ സത്യസന്തത..!

ശൂം...ഞാന്‍ പറന്നു പൊയേ...;)

ഗീത said...

ചിത്രവര്‍ണ ചിറകുകള്‍ വിരുത്തി ചിത്രമെടുക്കാന്‍ വന്നിരുന്നുതന്ന ശലഭങ്ങള്‍....
മനോഹരം...മനോഹരം...

ഗോപന്‍ ഫസ്റ്റ്ക്ലാസ്സ് !

Gopan | ഗോപന്‍ said...

ഹരിശ്രീ : വളരെ നന്ദി.

ഗുപ്തന്‍ മാഷ്.. ഡൌണ്‍ലോഡിയല്ലോ,
സന്തോഷമായി :)

പ്രയാസി : മാഷേ ഈ വഴിയൊക്കെ വന്നതിനു ആദ്യം നന്ദി. പിന്നെ ഞാന്‍ സത്യം മാത്രമെ പറയൂ. അപ്പൊ ചെമ്പരത്തി വേണോ ? ചുമ്മാ ഒരു രസത്തിനു ?

ഗീത ചേച്ചി : ഈ വഴി വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി. ചിത്രങ്ങള്‍ മെയിലില്‍ അയച്ചിട്ടുണ്ട്

Sureshkumar Punjhayil said...

Good Work...Best Wishes...!!!