1892 ല്‍ കെന്‍സിംഗ്ട്ടനില്‍ ആയിരുന്നു ആദ്യത്തെ ഗ്രേറ്റ് സ്പ്രിംഗ് ഷോ. അതിനുശേഷം 1913 മുതല്‍ മുടങ്ങാതെ എല്ലാ മെയ് മാസങ്ങളിലും ലണ്ടനിലെ റോയല്‍ ഹോസ്പിറ്റല്‍ കോമ്പൌണ്ടില്‍ ചെല്‍സീ ഫ്ലവര്‍ ഷോ എന്ന പേരില്‍ ഈ പുഷ്പ പ്രദര്‍ശനം നടത്തിവരുന്നു.
പുഷ്പ പ്രദര്‍ശനത്തിലെ എനിക്കിഷ്ടപ്പെട്ട ചിത്രങ്ങള്‍ ഇവിടെ നിങ്ങള്‍ക്കായി ചേര്‍ക്കുന്നു. സമയ പരിമിധി മൂലം ഈ പുഷ്പങ്ങളുടെ ഊരോ പേരോ നോക്കിയെടുക്കുവാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല.
കൂടുതല്‍ ചിത്രങ്ങള്‍ എന്‍റെ ഫ്ലിക്കര്‍ പേജില്‍ കാണാം. (tulips, lily and others)
റോസമ്മ സ്പെഷ്യല്‍
ഒരു ഇംഗ്ലീഷ് റോസമ്മ, ബ്രിട്ടീഷ് രാജ്ഞിയെ അനുസ്മരിപ്പിക്കുന്ന വേഷം.
"ഞാന്‍ ചിരിക്കാം, കൊണ്ടു പോയി ബ്ലോഗൂ "