മുംബൈ നഗരം വീണ്ടുമൊന്നു ചുറ്റി കണ്ടപ്പോള്‍ എടുത്ത ചിത്രങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു.
ജുഹു ബീച്ചില്‍ കളിച്ചു കൊണ്ടിരുന്ന തെരുവു കുഞ്ഞുങ്ങളുടെ കൂട്ടം
വഴിയോരത്തിരിന്നു ഭക്ഷണം കഴിക്കുന്ന ഒരു കുടുംബം.
കടല വില്‍ക്കുന്ന കുട്ടി, മറൈന്‍ ലൈന്സില് നിന്നൊരു ദൃശ്യം.
15 comments:
ആദ്യ തേങ്ങ എന്റെ വക.
ഓടോ ഈ വണ്ടി ഇപ്പോഴും മുംബെയില്‍ കിടക്കുന്നത്തെ ഉള്ളോ ..ബാഗ്ലൂര് വഴി ത്രുശൂരിലെക്കോ ..അതോ തിരിച്ചോ...
രണ്ടാമത്തെ തേങ്ങ എന്റെ വക...
ഒരു തേങ്ങ മാത്രേ ഉടയ്ക്കാന്‍ പാടുള്ളൂ എന്ന് നിബന്ധനയൊന്നും ഇല്ലല്ലോ?
ചൌപാട്ടീന്ന് പുറപ്പെട്ട് ‘ഗ്യാനാചാര്യ പണ്ഡിറ്റ് വിഷ്ണു പലോസ്കര് ചൌക്കി‘-ലൂടെ ജോലിക്ക് പോകാറുള്ള ഓര്‍മ്മ!
-പൂരത്തിന്റെ സാമ്പില്‍ വെടിക്കെട്ട് ഇന്ന്! പൊകുന്നില്ലേ?
കാപ്പില്സേ: വിഷു മുംബൈയിലായിരുന്നു, നാളെ മുതല്‍ യാത്രയാണ് ബാംഗളൂരും തൃശ്ശൂരും ചെന്നൈയും കറങ്ങണം, തൃശ്ശൂരില്‍ പൂരമാണ്, നാട്ടില്‍ ഉണ്ടായിട്ടും പോകാന്‍ കഴിഞ്ഞില്ല.:) ആദ്യ തേങ്ങക്ക് നന്ദി.
തോന്ന്യാസി: തേങ്ങ എത്രയായാലും പ്രശ്നമില്ല. ഈ വഴി വന്നതിനും തേങ്ങക്കും നന്ദി.. :)
കൈതമുള്ള് : ഈ നഗരത്തില്‍ നിന്നെടുത്ത അനേകം ഫോട്ടോകളില്‍ ചിലത് മാത്രമാണിവ. ഓര്‍മ്മ പുതുക്കുവാന്‍ കഴിഞ്ഞുവെന്നറിഞ്ഞതില് വളരെ സന്തോഷം.പൂരം മിസ്സ് ആയി, നേരത്തെ അറിയില്ലായിരുന്നു :)
വിഷു ആശംസകള്‍..
മൂന്നാമത്തെ ചിത്രം കഴിഞ്ഞ് കുറെ ഗ്യാപ് കാണുന്നു. ബ്ലോഗര്‍ തുറന്ന് എഡിറ്റ് മോഡില്‍ ദൃശ്യം എന്ന വാക്കിന്റെ വലതുവശത്ത് കഴ്സര്‍ കൊണ്ട് വെച്ച് കുറച്ച് ഡൈലിറ്റ് അടിച്ചാല്‍ ശരിയാവും.
മുംബൈയുടെ ശരിയായ മുഖം...
നാട്ടിലെ യാത്രകള്‍ സുഖകരമാവട്ടെ
വിഷു ആശംസകള്‍
കൊള്ളാം, മുംബൈയുടെ ഒരു മുഖം.
നല്ല ചിത്രങ്ങള്‍!
പണക്കാരുടെ മാത്രമല്ല പാവങ്ങളുടെയും കൂടിയാണ് ഇന്‍ഡ്യ.ആ ഇന്‍ഡ്യയെ അറിയാനുള്ള
ഒരു മനസ്സാകണം ഒരോ ഭാരതീയനും ഉണ്ടാകേണ്ടത്
നല്ലചിത്രങ്ങള്‍ ഗോപന്‍ജീ..
അപ്പോ വിഷു മുംബൈയിലായിരുന്നല്ലേ മാഷേ?
വൈകിയെങ്കിലും വിഷു ആശംസകള്‍!
:)
ഗോപന്...
കഴിഞ്ഞ ഒരു മാസം മുഴുവന്‍ ഞാന്‍ മുംബൈയില്‍ ഉണ്ടായിരുന്നു. ഇങ്ങനെയൊരു മുഖമൊന്നും ഞാന്‍ ബോംബെയ്ക്ക് കണ്ടില്ല. :) :)
നോട്ടം വേറെ വല്ലിടത്തുമായതു കൊണ്ടാകും എന്ന് ഇതിന് പുറകെ വേറാരെങ്കിലും വന്ന് കമന്റടിക്കുന്നതിന് മുന്നേ ഞാന്‍ തന്നെ പറഞ്ഞേക്കാം.
പടങ്ങള്‍ നന്നായി.
സകുടുംബം ഒഴിവുകാലമെല്ലാം ആഘോഷിച്ച് മനസ്സ് നിറച്ച്, ക്യാമറനിറച്ച് മടങ്ങി വരൂ.
ഗോപന് പോയതിനുശേഷം ഇവിടത്തെ കാര്യങ്ങളൊന്നും നേരേ ചൊവ്വേ ഒറ്റയ്ക്ക് കൊണ്ടുനടക്കാന്‍ പറ്റണില്ല എന്ന് പറഞ്ഞ് ഗോര്‍ഡണ്‍ ബ്രൌണിന്റെ കമ്പി വന്നതു കാരണം, ഞാന്‍ ബോംബെയിലെ സുഖവാസമൊക്കെ മതിയാക്കി ഇന്നലെ രാത്രി ഇവിടെ ലാന്‍ഡ് ചെയ്തു.
ക്യാമറയ്ക്കുപിറകിലെ കണ്ണു കൊള്ളാം
പടങ്ങള്‍ നന്നായിട്ടുണ്ട് മാഷേ :) ഇനി നാട്-പടങ്ങള്‍ക്കായ് കാത്തിരിക്കുന്നു...
മൂര്‍ത്തി മാഷേ: വളരെ നന്ദി. വൈകിയാണെങ്കിലും മാഷിനു വിഷു ആശംസകള്‍.
പ്രിയാജി: അഭിപ്രായത്തിനും ആശംസകള്‍ക്കും നന്ദി..മുംബൈയില്‍ പകര്‍ത്തുവാന്‍ വിഷയങ്ങളും ചിത്രങ്ങളും ഏറെയാണ് , സമയവും മനസ്സും വേണമെന്നു മാത്രം. :)
വാല്മീകി മാഷേ, വളരെ നന്ദി.
അനൂപ് : അവഗണിക്കപ്പെട്ട ചില ദൃശ്യങ്ങള്‍ എഴുതി ചേര്‍ക്കാന്‍ ഒരു ശ്രമം അത്രമാത്രം.
പാമരന്‍സേ : തേങ്ക്യു :)
ശ്രീ : അതെ, മുംബൈയില്‍ വിഷുവും കുറച്ചു ദിവസം ബാംഗളൂരും ഉണ്ടായിരുന്നു. ശ്രീയെ കാണണം എന്നൊക്കെ പ്ലാന്‍ ഉണ്ടായിരുന്നു..നടന്നില്ല. അടുത്ത വരവിലാകട്ടെ. നന്ദി. :)
മനോജ് : മുംബൈയിലെ തെരുവുകള്‍ വീണ്ടും കണ്ടപ്പോള്‍ എടുത്ത ചില ചിത്രങ്ങള്‍ ആണിവ, അടുത്ത തവണ മനോജ് മുംബൈയില്‍ പോകുമ്പോള്‍ എടുക്കുവാനായി ഒരുപാടു ബാക്കി വെച്ചിട്ടുണ്ട് ട്ടാ. തിരികെ എളുപ്പം വന്നത് നന്നായി..നമ്മുടെ നാടകം.. ! :)
ഹരിത് : വളരെ നന്ദി. :)
സ്വപ്നാടകന് : വളരെ നന്ദി. :) നാട്ടിലെ ചിത്രങ്ങള്‍ താമസിയാതെ ഇട്ടേക്കാം.
ഒരു ചെറു വസ്ത്രം പോലും ധരിക്കാതെ തിരയില്‍ കളിക്കുന്ന കുഞ്ഞ് ഹൃദയം കവര്‍ന്നു.
പ്രകൃതിയോടിണങ്ങിയുള്ള ജീവിതം ഇങ്ങനേ....
Post a Comment