Monday 3 March 2008

വസന്തം 2008

മാര്‍ച്ച് മൂന്ന് : (03-03-08)

ടെടിംഗ്ട്ടന്‍, ലണ്ടന്‍

വസന്തത്തിന്‍റെ കതിരുകള്‍ തളിര്‍ത്തു തുടങ്ങിയിരിക്കുന്നു.
ആകാശ നീലിമക്ക് കൂടുതല്‍ മിഴിവാണിന്ന് ..

ഓര്‍മകളില്‍ കുറിക്കുവാനായി എടുത്ത ചിത്രങ്ങളില്‍ ചിലത്
നിങ്ങള്‍ക്കായി ഇവിടെ ചേര്‍ക്കുന്നു.



Shirotae എന്ന് വിളിക്കുന്ന ജാപ്പനീസ് ചെറി പുഷ്പങ്ങള്‍..
ദൈവമെഴുതിയ നീല ചായം ഞാന്‍ കടമെടുത്തു..



വസന്ത കാലത്തു തളിര്‍ക്കുന്ന ഈ പൂക്കള്‍ക്ക് നല്ല മണമാണ്, മുല്ലയെ പോലെ ..
വാനത്തിലേക്കുയര്‍ന്നു നിന്നിരുന്ന ഈ ശാഖിക്ക് ഭംഗി തോന്നി...



Pandora എന്ന് വിളിക്കുന്ന ഈ ചെടിയിലെ പുഷ്പങ്ങള്‍ക്ക് ഇളം ചുവപ്പ് നിറമാണ്. ഇതിന്‍റെ പ്രത്യേകതകളില്‍ ഒന്നു നിറം മാറുന്ന ഇലകളാണ് . വസന്ത കാലത്തു ഇലകള്‍ക്ക്‌ തവിട്ടു കലര്‍ന്ന ചുവപ്പ് നിറവും, വേനലില്‍ പച്ച നിറവും, ശിശിരത്തില്‍ കടുത്ത ചുവപ്പ് നിറവും .



Myroblan Plum എന്ന് വിളിക്കുന്ന ഈ ചെടിയിലെ പൂക്കള്‍ക്ക് ഇളം ചുവപ്പ് നിറമാണ്. വസന്തത്തിന്‍റെ തുടക്കത്തിലെ പൂക്കള്‍ കൊണ്ടു നിറയുന്ന ഈ ചെടിയില്‍ ഇലകളുണ്ട് എന്ന് തോന്നുകയില്ല. ചുവപ്പും മഞ്ഞയും ആയ പ്ലം പഴങ്ങള്‍ ഇതില്‍ കാണാം..




ലോകത്തിലെ എല്ലാ അമ്മമാര്‍ക്കും അവരുടെ ത്യാഗത്തിനും സ്നേഹത്തിനുമുള്ള ആദരവായി ഈ പുഷ്പം സമര്‍പ്പിക്കുന്നു.. (Mother's Day flower)




ഈ ലോകത്ത് വന്നിട്ട് ഇന്നേക്ക്‌ മുപ്പത്തി ഒന്‍പതു വര്‍ഷം.

"Here is a test to find whether your mission on earth is finished : If you're alive, it isn't." ― Richard Bach

29 comments:

നിരക്ഷരൻ said...

ഗോപന്‍...
ജന്മദിനാശംസകള്‍.
എന്തൊക്കെയായിരുന്നു പിറന്നാള്‍ സ്പെഷ്യല്‍ ?

ദിവസവും കാണുമെങ്കിലും, ആ പൂക്കളുടെയൊന്നും പേരെനിക്കറിയില്ലായിരുന്നു. അതൊക്കെ മനസ്സിലാക്കിത്തന്നതിന് നന്ദി.

കാപ്പിലാന്‍ said...

ഈ പൂക്കളെ പോലെ നറുമണം വീശുന്ന ജന്മ ദിന ആശംസകള്‍

മാണിക്യം said...

ജ ന്മ ദി നാ ശം സ ക ള്‍
ആയുരാരോഗ്യത്തോടെ
സര്‍വ്വ ഐശ്വര്യങ്ങളോടേ
ദീര്‍ഘായുഷ്മാനായി നീണാള്‍ വാഴുക ....
സന്തോഷവും സമാധാനവും സ്നേഹവും നിറഞ്ഞ ‘ഈ പൂക്കളെപൊലെ സുന്ദരമായ’
ഒരു ജീവിതം ആശംസിച്ചു കൊള്ളുന്നു.
പ്രാര്‍ത്ഥനയൊടെ മാണിക്യം

പ്രിയ ഉണ്ണികൃഷ്ണന്‍ said...

എന്നുമൊരു പൂ‍വിന്‍ മന്ത്രണം പോല്‍
നിറഗന്ധമായ് നില്‍ക്കട്ടെ നിന്നിലുണരും
ഭാവനകള്‍ക്കൊപ്പമാ ആയുസ്സും...

ജന്മദിനാശംസകള്‍

ശ്രീ said...

തകര്‍ത്തല്ലോ മാഷേ...
ജന്മദിനാശംസകള്‍... ഇനിയുമൊരുപാട് ജന്മ ദിനങ്ങള്‍ സസന്തോഷം ആഘോഷിയ്ക്കാന്‍ സര്‍വ്വേശ്വരന്‍ അനുഗ്രഹിയ്ക്കട്ടെ!
:)

ആ നിറം മാറാന്‍ കഴിയുന്ന പൂക്കള്‍ പുതിയ അറിവാണ്.

പാമരന്‍ said...

ഗോപന്‍ജീ.. ഒത്തിരികാലം ഈ ഭൂമിക്കൊരു ഭാരമാകട്ടെ ;)

ജന്‍മദിനാശംസകള്‍!

കിടുകിടിലം പടങ്ങള്‍...

ശ്രീലാല്‍ said...

Don't count age unless you have nothing else to count.

ഗോപന്‍ജീ ജന്മദിനാശംസകള്‍. :)

നിരക്ഷരൻ said...

ഗോപന്‍..
ആ പണ്ടോറ ചെടിയുടെ, എല്ലാ നിറം മാറ്റവും പടം പിടിച്ച് അവതരിപ്പിക്കണം കേട്ടോ. പറ്റുമെങ്കില്‍ ഏതെങ്കിലും ഒരു ചെടിയെത്തന്നെ എല്ലാ സീസണിലും ഒരെ സ്ഥലത്തുനിന്ന് ഒരു സ്ഥിരം ഫ്രെയിമില്‍ പിടിച്ച്, അത് എല്ലാം കൂടെ ഒറ്റയടിക്ക് പോസ്റ്റായി ഇടാന്‍ പറ്റുമോ എന്ന് നോക്കൂ. കാണാന്‍ രസമായിരിക്കും.

CHANTHU said...

നല്ലത്‌ തന്നതിന്‌ നന്ദി പറയട്ടെ



.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മാഷിന്റെ സ്വപ്നങ്ങളോളം സുന്ദരവും സൌന്ദര്യത്തോളം ശാലീനതയും നിറഞ്ഞ ഒരു കോടി ജന്മദിനാശംസകള്‍ നേരുന്നൂ.!!
ഈ പൂവുപോലെ സുന്ദരമായ ഒരു ജീവിതവും ഉണ്ടാകട്ടെ
ഈ സ്നേഹമയിക്ക്.
തൊടിയിലെ ചെടിയിലെ പൂവിതള്‍ നറുമണം ....

ദിലീപ് വിശ്വനാഥ് said...

നല്ല ചിത്രങ്ങള്‍!
ഒപ്പം ഗോപന് പിറന്നാളാശംസകള്‍.

ശ്രീവല്ലഭന്‍. said...

ഗോപന്‍,
ജന്മദിനാശംസകള്‍!
നല്ല അടിപൊളി പടങ്ങള്‍.
അല്ല, വൈകിട്ടെന്താ പരിപാടി? :-)

ഹരിത് said...

എങ്കിലുമിവയും പൂവുകളല്ലോ
എന്നുടെ സ്വന്തം പൂവുകളല്ലോ

നല്ല പടങ്ങള്‍...
ആയുരാരോഗ്യ സൌഖ്യം നേരുന്നു, ഇനിയും ദൈവത്തിന്റെ നിറക്കൂട്ടുകളെ ഡിജിറ്റലൈസ് ചെയ്യാന്‍ വേണ്ടി...

ഗീത said...

മണ്ണിലേയും വിണ്ണിലേയും സൌന്ദര്യം ഒന്നിച്ച് ആവാഹിച്ചെടുത്തിരിക്കുന്ന ആ ക്യാമറയുടെ ഉടമയുടെ മനസ്സും അത്ര തന്നെ സുന്ദരമായിരിക്കുമല്ലോ. ഈ സുന്ദര ഭൂമിയുടെ സൌന്ദര്യം മുഴുവന്‍ ആ ക്യാമറയില്‍ പകര്‍ത്താനാവട്ടേ......
ഇനിയും ആയിരം പൂര്‍ണചന്ദ്രന്മാരെ ദര്‍ശിക്കുവാനിടയാകട്ടേ.....

താമസിച്ചുപോയെങ്കിലും , ജന്മദിനാശംസകള്‍ നേരുന്നു......

Gopan | ഗോപന്‍ said...

നിരക്ഷരന്‍, കാപ്പിലാന്‍, മാണിക്യം, പ്രിയ, ശ്രീ, പാമരന്‍, ശ്രീലാല്‍, ചന്തു, സജി, വാല്‍മീകി മാഷ്‌, വല്ലഭ് ജി, ഹരിത്, ഗീത ടീച്ചര്‍ : ഇവിടെ വരികയും ആശംസകള്‍ എഴുതുകയും ചെയ്ത നിങ്ങള്‍ക്കേവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി..

Unknown said...

ഈ പൂക്കള്‍ എനിക്കു എന്റെ നഷടമായ പ്രണയത്തെക്കുറിച്ചുള്ള ഓര്‍മ്മയാണു നല്‍കിയത്‌

Gopan | ഗോപന്‍ said...

അനൂപ് : ഇനി പ്രണയ സ്മരണകള്‍ ചേര്‍ത്തൊരു ബ്ലോഗ് പോസ്റ്റു. :-)

സാരംഗി said...

എല്ലാ ചിത്രങ്ങളും ഇഷ്ടമായി. മദേര്‍സ് ഡേ പുഷ്പത്തിന്‌ ഒരു സ്പെഷ്യല്‍ താങ്ക്‌സ് :) ഒപ്പം ഒരു ബിലേറ്റഡ് പിറന്നാളാശംസകള്‍.

Gopan | ഗോപന്‍ said...

സാരംഗി,
ഇവിടെ വന്നതിനും
അഭിപ്രായമെഴുതിയതിനും
ആശംസകള്‍ എഴുതിയതിനും
വളരെ നന്ദി...

ഹരിശ്രീ said...

മനോഹരമായ ചിത്രങ്ങള്‍ തന്നെ മാഷേ...

ആശംസകള്‍

ഹരിശ്രീ said...

അല്പം വൈകിപ്പോയി...

എന്നാലും എന്റേയും പിറന്നാള്‍ ആശംസകള്‍

Gopan | ഗോപന്‍ said...

ഹരിശ്രീ
ആശംസകള്‍ക്കും
അഭിപ്രായത്തിനും
വളരെ നന്ദി

നാട്ടുപടങ്ങള്‍ said...

ഇത്തരം പൂക്കളുടെ സൌന്ദര്യം തന്നെ ജീവിക്കാ‍ന്‍ പ്രേരിപ്പിക്കുന്നതും, സ്നേഹിക്കാന്‍ പടിപ്പിക്കുന്നതുമല്ലേ? ജന്മദിനാശംസകള്‍...

Gopan | ഗോപന്‍ said...

ഈ വഴി വന്നതിനും ആശംസകള്‍ എഴുതിയതിനും നാട്ടു പടങ്ങള്‍ക്ക് വളരെ നന്ദി..

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

പ്രക്യതിയിലെ വസന്തം ബോഗിലും എത്തിച്ചു.എത്ര മനോഹരം.

Sharu (Ansha Muneer) said...

ചിത്രങ്ങള്‍ മനോഹരം.... വൈകിയാണെങ്കിലും ആശംസകളും ഇതോടൊപ്പം അറിയിക്കുന്നു.... :)

Unknown said...

ഗോപാ എനിക്കൊരു പുതിയ ലൈന്‍ വീണു അവള്‍ക്കു ഞാനി പൂക്കാലം സമര്‍പ്പിക്കുന്നു

Rare Rose said...

വസന്തകാല ചിത്രങ്ങള്‍ വളരെ നന്നായിരിക്കുന്നു ഗോപന്‍ ജീ... അങ്ങനെ ഇവിടെ കേരളത്തിലിരുന്നും shirotae,pandora ഒക്കെ കാണാന്‍ പറ്റി.......ആകാശനീലിമയില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന shirotae പൂവിനെ എനിക്കു പെരുത്തിഷ്ടായി...ഇപ്പോള്‍ ഈ പൂക്കളെല്ലാം എന്റെ മോണിറ്ററില്‍ വസന്തം വിരിയിക്കുകയാണു..:-)...ഈ വഴി ഇപ്പോളാണു കണ്ടതു അതുകൊണ്ടു വൈകിയാണെങ്കിലും ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍ പിടിച്ചോളൂ ട്ടാ.........

ആഷ | Asha said...

എനിക്കിതില്‍ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രങ്ങള്‍ പറയട്ടെ
രണ്ടാമത്തെ ചിത്രം പിന്നെ back lit ആയി നില്‍ക്കുന്ന ആ മഞ്ഞപൂവ്
സൂപ്പര്‍ബ്