പുതിയ ലെന്‍സും റോസാപ്പൂവും ഒന്നിച്ചപ്പോള്‍ ..
ഇതളിഴിയാത്ത റോസാപ്പൂ.. കാണാത്ത സ്വപ്നം പോലെ സുന്ദരം..
"It is at the edge of the petal that love waits." ~ William Carlos Williams
അവ്യക്ത്യതക്കും ചാരുതയുണ്ടോ ?
"Gather the rose of love whilst yet is time." ~ Edmund Spenser
ഒരു കുഞ്ഞു മഞ്ഞു തുള്ളിയും പൂവിതളും..
ഇതളുകളെ അടുത്തറിഞ്ഞപ്പോള്‍..
The rose is fairest when 'tis budding new,And hope is brightest when it dawns from fears. ~ Sir Walter Scott
"A rose is a rose is a rose." ~ Gertrude Stein
18 comments:
പുതിയ ലെന്‍സും റോസാപ്പൂവും ഒന്നിച്ചപ്പോള്‍ ..
അതിസുന്ദരം ഗോപന്‍.
റോസാപ്പൂവിന് അവ്യക്തതയിലും സൌന്ദര്യം വഴിഞ്ഞൊഴുകുന്നു.....
(ചിലതിന് അവ്യക്തതയില്‍ മാത്രമാണ് സൌന്ദര്യം. നമ്മുടെ സ്കിന്‍....)
റോസാപ്പൂവ് കൂടുതൽ സുന്ദരിയായോ :) മഞ്ഞിന്റെ മുഖപടമണിഞ്ഞു നിൽക്കും പോലെ..
പുതിയ പരീക്ഷണം അസ്സലായിരിക്കുന്നു.
അതിമനോഹരം!!!
അവ്യക്തതയില്ല് ഭംഗി കൂടിയ പോലെ...
പുതിയ ലെന്‍സ് കൊള്ളാം!
പനിനീര്‍പൂവിന്റെ ഭംഗി
വാക്കുകളാല്‍ വര്‍ണ്ണിയ്ക്കാനാവില്ല
അതു കാട്ടിതന്നതിനു നന്ദി..
ഈ ലെന്‍സ് നയനമനോഹരമായ
ഒത്തിരി കാഴ്ചകളുമായി വരട്ടെ!
മനോഹരമായിരിക്കുന്നു.
പരീക്ഷണങ്ങള്‍ തുടരട്ടെ.
സുന്ദരന്‍ പടംസ്.
-സുല്‍
ലെന്‍സിനെക്കുറിച്ച് ഒന്നുമറിയില്ല..എന്നാലും ചോദിക്കട്ടെ, ഏതാ ലെന്‍സ്?
ഗീതേച്ചി...ചേച്ചിയുടെ അഭിപ്രായത്തോട് ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു, അവ്യക്തതയിലും സൌന്ദര്യമുണ്ട്.. ഈ വഴിവന്നതിനും അഭിപ്രായമെഴുതിയതിനും വളരെ നന്ദി..
ഷീബ ചേച്ചി.. റോസാപ്പൂവിന് അല്‍പ്പം സൌന്ദര്യം കൂടിയെന്ന് തോന്നുന്നു..പരീക്ഷണങ്ങള്‍ തുടരുന്നു.. ഈ വഴിവന്നതിനും അഭിപ്രായമെഴുതിയതിനും വളരെ നന്ദി..
പ്രിയാജി.. അതെ..അവ്യക്തത ഭംഗി കൂട്ടിയോന്നൊരു സംശയം..ഈ വഴിവന്നതിനും അഭിപ്രായമെഴുതിയതിനും വളരെ നന്ദി..
മാണിക്യേച്ചി.. കൂടുതല്‍ ചിത്രങ്ങളും പരീക്ഷണങ്ങളുമായി ഉടനെ വരാം..ഈ വഴിവന്നതിനും അഭിപ്രായമെഴുതിയതിനും വളരെ നന്ദി..
കൃഷ് ...ഈ വഴിവന്നതിനും അഭിപ്രായമെഴുതിയതിനും വളരെ നന്ദിയുണ്ട് മാഷേ.
സുല്‍.. ഈ വഴിവന്നതിനും അഭിപ്രായമെഴുതിയതിനും വളരെ നന്ദി..
പൈങ്ങോടന്‍..ലെന്‍സ് AF-S Micro NIKKOR 105 mm f/2.8G ED ആണ്..ക്ലോസ് അപിനും മാക്രോ പടങ്ങള്‍ എടുക്കുവാനും ഉപയോഗിക്കുന്നവ.
Thanks for the unlimited pinks.
Congrats on buying the new lens :)
ഗോപന്‍ജി;
ഫോട്ടോസ് ഉഗ്രനായിട്ടുണ്ട്. പ്രത്യേകിച്ച് ആ ദളങ്ങളില്‍ ഫോക്കസ് ചെയ്ത പടം. ലെന്‍സിന്റെ വില കൂടി പറയൂ. ലിങ്കും തരൂ..
ലെന്‍സ് AF-S Micro NIKKOR 105 mm f/2.8G ED ആണല്ലേ....അതാണീ ഫോട്ടോ ഇങ്ങനെയായത്....
ഇതിലേതെങ്കിലും ഫോട്ടോ അടിച്ചുമാറ്റിയാല്‍ ഇടത്,വലത് എന്നും പറഞ്ഞോണ്ട് വരുമോ?
ഒരു മനോഹര സ്വപ്നം കണ്ടതുപോലെ. ഇപ്പോള്‍ കയ്യിലുള്ള പുട്ടുകുറ്റികളൊന്നും പോരാഞ്ഞിട്ട് ഇനീം ലെന്‍സ് വാങ്ങിച്ചോ ?
Sekhar: Many thanks for your comments and visit.
ഹരീഷ് : വളരെ നന്ദിയുണ്ട് മാഷേ. ലെന്‍സിനു £ 499 ആയി. ഓരോ ഭ്രാന്ത് അല്ലാതെന്താ :)
അനൂപ് : വളരെ നന്ദി :)
തോന്ന്യാസീ .. പടമടിച്ചു മാറ്റിക്കോളൂ ഞാന്‍ കൊടിപിടിക്കുവാന്‍ വരൂല്ല :)
മനോജ് : വളരെ നന്ദിയുണ്ട് മാഷേ. കയ്യിലുള്ള കുറ്റിക്കൊന്നും ഗുമ്മു പോരാ..മത്സ്യം വാങ്ങാന്‍ പോയപ്പോള്‍ ആദ്യം ഇതുവാങ്ങി..മത്സ്യം പിന്നേം വാങ്ങാല്ലോ :)
ഗോപന്‍...
മത്സ്യം വാങ്ങാന്‍ പോകുന്നയാള്‍ നാട് വിട്ട് പോയെന്ന് കേട്ടിട്ടുണ്ട് ( ശ്രീനിവാസന്‍ ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയില്‍).
മത്സ്യം വാങ്ങാന്‍ പോയ ഒരാള്‍ പുതിയ ക്യാമറാ ലെന്‍സും വാങ്ങി മടങ്ങി വന്നെന്ന് ആദ്യായിട്ടാ കേള്‍ക്കുന്നത് :)
ഞാനും വാങ്ങി 300 എം.എം.ന്റെ ഒരു കുറ്റി. ഇനി അതുപയോഗിച്ച് പോട്ടം പിടിക്കാന്‍ പഠിക്കണം. കറസ്‌പോണ്ടന്‍സ് കോഴ്സ് വല്ലതും കാണുമല്ലേ ? :)
മനോജ്..
മത്സ്യത്തെ പിടിച്ചു ബ്ലോഗുവാന്‍ പറ്റാത്തതു കൊണ്ടു ഒരു മുഴുവന്‍ കുറ്റി ലെന്‍സ് വാങ്ങി..പൂവ് പൂച്ചി പൂമ്പാറ്റ തവള എന്ന് തുടങ്ങി ഇനി കാണുന്നതിനെ എല്ലാം പിടിച്ചു ബ്ലോഗില്‍ വെക്കണം..ഇനി ആരെങ്കിലും വന്നു ബ്ലോഗിന്റെ പേരു മാറ്റി മൃഗശാലയെന്നാക്കാന്‍ പറയുന്നതുവരെ ഇതു തുടരും. :)
പുതിയ ലെന്‍സ് വാങ്ങിയതിനു ഒരു കണ്‍കര കര കറ.......
നീന്തല്‍ കറസ്പോണ്ടന്സില്‍ പഠിച്ചാലെന്ന പോലിരിക്കും പടം പിടുത്തം കറസ്പോണ്ടിയാല്‍..എല്ലാ പടം പിടുത്തക്കാരേം മനസ്സില്‍ ധ്യാനിച്ചു കൊണ്ടു അങ്ങ് ധൈര്യമായി ഇറങ്ങിക്കോളൂ... സര്‍വ്വ മംഗല എക്സ്പ്രസ്സ് .. :)
ഗോപന്‍ ജീ..,..പിങ്കിലൊളിപ്പിച്ചു വെച്ച ചാരുത മുഴുവന്‍ ഈ ചിത്രങ്ങള്‍ ഒപ്പിയെടുത്തുവല്ലോ...അവ്യക്തമായ, മഞ്ഞിലൂടെന്ന വണ്ണമുള്ള ചിത്രങ്ങള്‍..മൃദുലമായ ഇതളുകളിലെ നേര്‍ത്ത ഞരമ്പുകളും ,കൂട്ടിരിക്കുന്ന ആ കുഞ്ഞു മഞ്ഞിന്‍ കണവും...ശരിക്കും തോന്നിപ്പോയി ആ ഇതളിന്റെ തുമ്പത്തു തന്നെയാണു പ്രണയം കാത്തിരിക്കുന്നതെന്നു...ഇതൊക്കെ കണ്ടപ്പോള്‍ ഇവിടെ നേരത്തേയെത്താനാവാത്തതില്‍ നിരാശയും തോന്നിപ്പോയി...എല്ലാം അടിച്ചു മാറ്റിയാണു ആ വിഷമം തീര്‍ത്തത് ട്ടോ...:)
റോസ്
ഈ വഴിവന്നതിനും നല്ലവാക്കുകള്‍ക്കും വളരെ നന്ദി. ഇപ്പോള്‍ എല്ലാം പിങ്ക് മയമാണ്..പടങ്ങള്‍ അടിച്ച് മാറ്റിയതിനു പ്രത്യേക താങ്ക്യു !
പുതിയ നിറങ്ങളുമായി ഉടനെ വരാം :)
Post a Comment