Saturday, 11 October 2008

ശരത് - 2008


വര്‍ണ്ണങ്ങള്‍ വാരിവിതറിയ സ്വപ്ന വസന്തത്തിനു
മിഴിവാര്‍ന്ന നിറങ്ങളോടെ പ്രകൃതി വിടയോതുകയാണ്.


ഇലകള്‍ ശരത്തിന്‍റെ നിറമണിഞ്ഞിരിക്കുന്നു..
ഇലപൊഴിയും ശിശിരത്തിനു ഇനിയും വിനാഴികകള്‍ ബാക്കിയാണ് ..


മരവിപ്പിക്കുന്ന തണുപ്പ് ശാഖികളില്‍ നിറയുന്നതിനു മുന്‍പേ..
വസന്തം ബാക്കിവെച്ച കുറച്ചു നിറങ്ങള്‍ക്കൂടി ആസ്വദിക്കാം..

ഈ നിറങ്ങള്‍ പകര്‍ന്ന വസന്തത്തിനു നന്ദിയുമോതാം..


വീണ്ടുമൊരു വസന്തത്തിന്‍ രഥമുരുള്‍ പാട്ടിന്നായ് കാത്തിരിക്കാം..

33 comments:

Gopan | ഗോപന്‍ said...

പ്രകൃതിയുടെ കാന്‍വാസില്‍ ശരത് വിതറിയ നിറങ്ങളുമായി..വീണ്ടുമൊരു പോസ്റ്റ്.

സ്ഥലം ; ക്യൂ ഗാര്‍ഡന്‍സ്, ലണ്ടന്‍.

പടങ്ങള്‍ ഇഷ്ടമായെങ്കില്‍ എടുക്കുവാന്‍ മറക്കേണ്ട കേട്ടോ :)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നയനമനോഹരമായ കാഴ്ചകള്‍ സമ്മാനിയ്ക്കുന്ന ശരത്കാലം മനസ്സിനെ കുളിരണിയിക്കുമ്പോള്‍ നന്ദി പറയുന്നത് പ്രകൃതിയോട് മാത്രം...

അതിമനോഹരം ഗോപന്‍ ജീ

മയൂര said...

നൈസ് ഷോട്ട്സ്...:)

മാണിക്യം said...

ഗോപന്‍ ചിത്രങ്ങള്‍ അതീവസുന്ദരം.അടിക്കുറിപ്പ് ചിത്രങ്ങളെ കൂടുതല്‍ വാചാലമാക്കി :)
ഇന്ന് ഞാന്‍ സിനിക് ഡ്രൈവില്‍ പോയിരുന്നു
അതി മനോഹരമായാ കാഴച, കൈയില്‍ ക്യാമറ എടുത്തില്ല്ലല്ലോ എന്ന് കുണ്ഡിതപെട്ടൂ, തണുപ്പ് തുടങ്ങിയിരിക്കുന്നു. ഇവിടെ maple tree നിറം മാറി എത്ര മനോഹരമെന്നോ കാണാന്‍..

ഹരീഷ് തൊടുപുഴ said...

ഗോപന്‍ജി;
അതിമനോഹരം ഈ ചിത്രങ്ങള്‍.... നയനങ്ങളെ കുളിര്‍പ്പിക്കുന്നു.....കണ്ണെടുക്കുവാനാകുന്നീല്ല!!!!
ആദ്യത്തെ ചിത്രത്തില്‍ കാണുന്ന ആ ചെറുപഴങ്ങള്‍, രണ്ടാമത്തേതിലെ ഇലകള്‍, ബാക്കിയുള്ള ചിത്രങ്ങളിലെ പുഷ്പങ്ങള്‍ ഇവയുടെ പേരുകൂടി പറഞ്ഞുതരൂ....
ആശംസകളോടെ...

സുല്‍ |Sul said...

ഗോപന്‍
സുപ്പര്‍ പടങ്ങള്‍. ഓരോ പടത്തിനും പറയാന്‍ വേറെ വേറെ കാര്യങ്ങള്‍... പറഞ്ഞുതീരാത്ത സ്വകാര്യങ്ങള്‍...
മനോഹരം
-സുല്‍

ശ്രീവല്ലഭന്‍. said...

Beautiful photos:-)

നിരക്ഷരന്‍ said...

മാഷേ കസറിയല്ലോ പടങ്ങള്‍ ? ഇത്രയൊക്കെ വ്യത്യസ്ത നിറങ്ങള്‍ പ്രകൃതിയില്‍ ഉണ്ടല്ലേ ?

വയസ്സായതുകൊണ്ട് കണ്ണ് കാണാന്‍ പറ്റാതായീന്ന് തോന്നുന്നു :) :)

ശിവ said...

വസന്തത്തിന്റെ നിറഭേദങ്ങള്‍ക്ക് എന്തു ഭംഗിയാ...

വാല്‍മീകി said...

Beautiful!

Sekhar said...

Beautiful colours of the season.
Nice to see you back :)

പൈങ്ങോടന്‍ said...

മനോഹരമായ ചിത്രങ്ങള്‍ വീണ്ടും...
ഇതെല്ലാം പുതിയ ലെന്‍സ് ഉപയോഗിച്ചു എടുത്തതാണോ? ആ താമരയുടേതും?

Gopan | ഗോപന്‍ said...

ഇവിടെ വന്നു ചിത്രങ്ങള്‍ കണ്ടു അഭിപ്രായങ്ങള്‍ എഴുതിയ എല്ലാവര്‍ക്കും വളരെ നന്ദി. !

പ്രിയാജി : പ്രകൃതീ മനോഹരീ എന്നല്ലേ ചൊല്ല്.. മറക്കേണ്ടെന്നു കരുതി.. :)

മയൂര : താങ്ക്സ്‌ ജി.. :)

മാണിക്യേച്ചി: അത് കഷ്ടമായല്ലോ..ഇനി ബാഗില്‍ മൊബൈല്‍ വയ്ക്കുന്നതിന്‍റെ കൂടെ ക്യാമറ വെച്ചേക്കണം കേട്ടോ. ചേച്ചിയെടുത്ത ആ തോടിന്‍റെ ചിത്രം നന്നായിരുന്നു..പോസ്ടരുതോ..മാപ്പിള്‍ മരത്തിന്‍റെ ഇലകള്‍ ഈ സമയത്ത് കാണുവാന്‍ നല്ല ഭംഗിയാണ്. എഴുതിയ എല്ലാ നല്ലവാക്കുകള്‍ക്കും പ്രത്യേക നന്ദി. :)

ഹരീഷ് ജി : ആദ്യത്തേതു ബെറിയാണ്, ഇലകള്‍ മാപ്പിള്‍ എന്ന മരത്തിന്‍റെയാണ്. പൂക്കളില്‍ ആദ്യത്തേത് ശരിക്കും അറിഞ്ഞുകൂടാ, ഡാലിയ ഫാമിലിയാണ്. നീല നിറത്തിലുള്ള പൂ Speciosus Conqueror ആണ്. അവസാനത്തേത് താമരപ്പൂ. വളരെ നന്ദി :)

സുല്‍ : കേള്‍ക്കാന്‍ സ്വകാര്യമല്ലേ കൂടുതല്‍ സുന്ദരം..അതോണ്ട് അങ്ങിനെയാക്കി അടിക്കുറിപ്പെല്ലാം..വളരെ നന്ദി മാഷേ. :)

ആനന്ദ് : വളരെ നന്ദി. :)

മനോജ് : പടച്ചോന്‍ കലക്കിയ ചായത്തിന്‍റെ പോയീട്ട് ചായക്കടയുടെ വരെ കണക്കെനിക്കില്ല.. ഇതൊക്കെ ക്യാമറയുടെ പണിയല്ലേ മാഷേ..ചുമ്മാ പോയി ക്ലിക്കണം. ബാക്കിയെല്ലാം വരുന്നിടത്ത് വെച്ചു കാണാം.. ഏതോ ഒരു കണ്ണാടി വാങ്ങീന്ന് പറഞ്ഞില്ലേ, അതൊന്നു വെച്ചു നോക്കുന്നതും നല്ലതാ..പുതിയ 300 ന്‍റെ പൂട്ടുകുറ്റി ഉല്‍ഘാടിച്ചില്ലേ ഇതുവരേം..

ശിവ : അതെ..പ്രകൃതിയുടെ നിറങ്ങള്‍.. വളരെ നന്ദി. :)

വാല്‍മീകി മാഷ് : താങ്ക്സ്‌.. :)

Sekhar: Many thanks :)

പൈങ്ങോടന്‍ : അതെ, ഇതിലെ ചില ചിത്രങ്ങള്‍ പുതിയ ലെന്‍സ് വെച്ചാണ് എടുത്തത്. വളരെ നന്ദി. :)

Magic Bose said...

സൂപ്പര്‍.....എടുത്തു

MANIKANDAN [ മണികണ്ഠന്‍‌ ] said...

ഗോപൻ‌ജി വളരെ മനോഹരം. എപ്പോഴും മനോഹരമായ പൂക്കളും ഉദ്യാനങ്ങളും ആണ് ഇവിടെക്കാണാറ്. അതുതന്നെ മനസ്സിൽ കുളിരു നിറയ്ക്കുന്നു. ഈ മനോഹരചിത്രങ്ങൾക്കു നന്ദി.

Gopan | ഗോപന്‍ said...

മാജിക് ബോസ് : ഈ വഴി വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി.

മണി : നല്ല ചിത്രങ്ങള്‍ പോസ്ടുവാന്‍ ശ്രമിക്കാറുണ്ട്...വളരെ നന്ദി.. :)

സ്നേഹതീരം said...

അതിമനോഹരം :)
എല്ലാ ചിത്രങ്ങളും വളരെ നന്നായിരിക്കുന്നു.
പടങ്ങള്‍ ഇഷ്ടമായി. അതുകൊണ്ട്, ദാ, എടുത്തിരിക്കുന്നു :)

Rare Rose said...

ആഹാ..ശരത് കാലം മോടി പിടിപ്പിച്ച നിറങ്ങള്‍...പ്രകൃതിയുടെ ഈ ഭംഗി ഞങ്ങള്‍ക്കായി കാഴ്ച വെക്കുമ്പോള്‍ എന്താണു പറയുക ഗോപന്‍ ജീ...അസ്സലായീ....എല്ലാ പടങ്ങളും എന്റെ മോണീട്ടറിനായി ഞാന്‍ എപ്പോഴേ എടുത്തു കഴിഞ്ഞു..:)

ഗീതാഗീതികള്‍ said...

വര്‍ണ്ണമനോഹരിയായ പ്രകൃതിയുടെ സൌന്ദര്യം മുഴുവന്‍ ആവാഹിച്ചെടുക്കാന്‍ പറ്റുമോ...
ആ ചിത്രകലാചാതുര്യം അനന്യം തന്നെ.

നല്ല ഫോട്ടോകള്‍.

G.manu said...

ഹായ്...മനോഹരം

ഗ്രാമീണം Grameenam(photoblog) said...

ഗോപന്‍ താങ്കളുടെ ചിത്രങള്‍ മുഴുവന്‍
കറങ്ങിക്കണ്ടത് ഇന്നാണ്.ഏല്ലാം വളരെ നന്നായിരിക്കുന്നു.വരാന്‍
വൈകിയതില്‍ നഷ്ട്ടം തോന്നി. എന്റേയും DREAM ലെന്‍സാണ്
NIKKOR 105 MM.പുതിയത് വങ്ങിയതാണോ? നാട്ടില്‍ ചെന്നപ്പോള്‍ ഒരു SECOND HAND ഒത്തതായിരുന്നു.ഗള്‍ഫുകാരനെ ഒന്ന് ഒപ്പിക്കാമെന്ന് കരുതിയാവണം ആദ്യം 10 പറഞ്ഞത് പിന്നെ 14 വരെ എത്തി.വാങ്ങിയില്ല, അടുത്ത പ്രാവശ്യം നോക്കാം ഇന്‍ഷാ അള്ളാ. പുതിയത് ഒടുക്കത്തെ വില കൊടുത്തു വാങ്ങിയാല്‍ അതൊരു കടന്ന കൈയ്യാവുമൊന്ന് സംശയം...
ഉള്ള ചീപ്പ് ലെന്‍സുകളുമായെടുത്ത ചിത്രങ്ങളുമായി ഞാനോരു സാഹസം കാണിച്ചിട്ടുണ്ട്.ഒന്ന് കണ്ട് വിമര്‍ശനം നടത്തിയാല്‍ നന്നായിരുന്നു.

ജെപി. said...

മനോഹരമായ പൂക്കള്‍.
ഞാന്‍ കുറെ നാളായി അന്വേഷിച്ചിരുന്ന ഒരു പൂവ് ഇവിടെ നിന്ന് കിട്ടി.കഴിഞ്ഞ മഴക്കാലത്ത് അത് എടുക്കുവാന്‍ പോയപ്പോല്‍ വഞ്ചി ചരിഞ്ഞ് കേമറ വെള്ളത്തില്‍ വീണു. അതോടെ ആ ഉദ്യമം ഉപേക്ഷിച്ചതായിരുന്നു.
ഇപ്പോളിതാ തേടിയ വള്ളി കാലില്‍ ചുറ്റിയ പോലെ.
തേങ്ക്യൂ സൊ മച്ച്.
++++++++++++++
i am going to starat a club for bloggers at trichur, the details are given in my blog. kindly do visit and forward this message to the deserved candidates.
thanks a lot
jp
if i can gtalk with you i am online most of the time

ശ്രീ said...

മനോഹരമായിരിയ്ക്കുന്നു മാഷേ.

അല്ല,ഈയിടെയായി കാണാറേയില്ലല്ലോ

sneha said...

athimanoharam.....prakrithiyile varnangal camerayil pakarthiyalloo...!!
well done..
photos nu ezhuthiya comments um kollaam..
manasonnu kulirthuu....

sneha said...

thankalkum christmas puthuvalsara ashamsakal...
abhinandanathinu nanni...puthiya chitrangal prathikshichu kondu...

Rani Ajay said...

കണ്ണിനു കുളുര്‍മയെകുന്ന ചിത്രങ്ങള്‍.. അതിമനോഹരം ..

പാവത്താൻ said...

Really beautiful pics. nice shots. ഇഷ്ടമായാലെടുക്കാൻ മറക്കേണ്ടാ എന്നു പറഞ്ഞത്‌ അതിലേറെ ഇഷ്ടമായി....

സ്വപ്നാടകന്‍ said...

ഗോപന്‍ - പടങ്ങള്‍ നന്നായി. ആദ്യത്തേതൊത്തിരി ഇഷ്ടപ്പെട്ടതിനാലെടുത്ത് desktop background ആക്കിയിട്ടുണ്ട് :)

ആശംസകളോടെ, M.

പുള്ളി പുലി said...

കൊള്ളാം കലക്കന്‍ പടങ്ങള്‍ ഇന്നാ കണ്ടേ എല്ലാം നന്നായി

sreeni sreedharan said...

ithenthaa nirthiyathu?

മാണിക്യം said...

വീണ്ടും വസന്തം വന്നു
തിരികെ പോകന്‍ തുടങ്ങുന്നു ..
പുതിയ പടങ്ങള്‍ ഒന്നും ഇല്ലേ

ശ്രീ said...

ഇപ്പോ എഴുത്തൊന്നും ഇല്ലേ മാഷേ? കാണാറില്ലല്ലോ

Sujith Panikar said...

ചിത്രങ്ങള്‍ നന്നായിട്ടുണ്ട്..
ഹൃദയപൂര്‍വ്വം