Sunday, 1 June 2008

സ്വാമിയെ തേടി..


വിജനമായ ആശ്രമ പരിസരം, ഈ പുല്‍ക്കൊടികളിലും മന്ത്രോച്ചരണത്തിന്‍റെ സ്വരങ്ങളോ?.ആശ്രമ വാസികളെ തിരക്കി ഞാന്‍ ചുറ്റും നോക്കി.


അരികില്‍ കണ്ട മഞ്ഞപ്പൂവിനു കുസൃതി കലര്‍ന്ന ചിരി.
സ്വാമിയെ അന്വേഷിച്ചു നടക്കുന്ന ആയിരങ്ങളെ ഓര്‍ത്താണോ ഈ ചിരി ?


ഓ, ഈ കുഞ്ഞു പൂവിനും ഉണ്ട് അതിന്‍റെ മനോഹാരിത.
സ്വാമി ദര്‍ശനം പുണ്യം, സ്വാമിയേ ദര്‍ശിക്കുന്ന ഈ പുഷ്പങ്ങള്‍ കാണുന്നത് അതിലേറെ പുണ്യം !


ഈ കിളിയോട് സ്വാമിയെവിടെയെന്നു ചോദിച്ചാലോ. ?
ചോദിക്കാതെ ആശ്രമത്തിലേക്കുള്ള വഴിയിലൂടെ പതിയെ നടന്നു


അയ്യോ, ദേ മാന്‍പേടകള്‍ ! സ്വാമിയുടെ ആശ്രമം കൊള്ളാം.

ഇതാര്, ഐശ്വര്യയോ..ദൈവമേ ഇവരും ആശ്രമത്തിലെ അന്തേവാസിയാണെന്നോ ?


മി..സ്..സ് .....ഐശ്വര്യ നിങ്ങള്‍ ഇവിടെ സ്വാമി ദര്‍ശനത്തിനു വന്നതാണോ ?


നിങ്ങള്‍ പത്രക്കാരനാണോ ? ആണെങ്കില്‍ എനിക്കൊന്നും പറയാനില്ല.


ഏയ്, ഞാന്‍ ആല്‍ത്തറ സ്വാമിയെ കാണുവാന്‍ വന്നതാണ്. പറയൂ സാമി എവിടെയാണ് ?

എനിക്കറിയില്ല, ദാ അവിടെ നില്ക്കുന്ന ആശ്രിതരോട് ചോദിക്കൂ. ഒരു പക്ഷെ അവര്‍ക്കറിയാമായിരിക്കും

വളരെ നന്ദി, ഇപ്പൊ സിലിമയിലോന്നും ഇല്ലേ ?, അതോ ഇവിടെ സിലിമാ ഷൂട്ടിങ്ങിനു വന്നതാണോ ?

അത് ഞാന്‍ പറയൂല്ല (ഐശ്വര്യയുടെ മുഖത്ത് നാണം മിന്നിമാഞ്ഞു )


അകലെ നിന്നിരുന്ന ആശ്രമവാസികളുടെ അടുത്തേക്ക് ഞാന്‍ നടന്നു.


സ്വാമീ ഭക്തരെ, ആല്‍ത്തറ സ്വാമിയുടെ ദര്‍ശനം ഒന്നു വേണമായിരുന്നു

നിങ്ങളെവെടുന്നാ ?

ഞാന്‍ നാടകവേദി ബ്ലോഗീന്നാ


ഓ ബ്ലോഗീന്നാണോ, എന്നാ പോയി പിന്നെ വരൂ, സ്വാമി ഇവിടെയില്ല


സ്വാമിയുടെ ആളുകള്‍ ഇങ്ങനെ ദയയില്ലാതെ പെരുമാറാമോ, ആല്‍ത്തറ ബ്ലോഗു വരെ ഒന്നു വരുവാന്‍ സ്വാമിയോടു അപേക്ഷിക്കണം. സ്വാമിയെ നേരിട്ടു ഒന്നു കണ്ടാല്‍ പുണ്യായി..

അങ്ങിനെ ഒക്കെ പറഞ്ഞിട്ടാ പോലീസും വന്നത്, ചൈതന്യ സാമിയെ എടുത്തിട്ടു പെരുമാറുന്നത് കണ്ടു ഞങ്ങളുടെ നാവുകള്‍ സംസ്കൃതം മറന്നു.

അത് ചൈതന്യ, ഇതു ആല്‍ത്തറ നിങ്ങള്‍ക്ക് ആള് മാറിയതാ..


ഇങ്ങനെ പറഞ്ഞാലൊന്നും സ്വാമീനെ കാണാന്‍ പറ്റൂല്ല. ഞാനീ ദര്‍ബ പറിക്കട്ടെ

സ്വാമിയെ കണ്ടേ മതിയാകൂ, ബ്ലോഗില്‍ നിറയെ പ്രശ്നമാണ്. കേരളം കോപ്പി അടിക്കുന്നു, ചോദിച്ചാല്‍ ഭീഷണിപ്പെടുത്തുന്നു.

ഇതിലെന്താ ഇത്ര പുതുമ, മലയാളികള്‍ക്ക് പറഞ്ഞിട്ടുള്ളതല്ലേ ഇതെല്ലാം

അങ്ങിനെ പറയാതെ, മലയാളികള്‍ ഇപ്പൊ എല്ലാവരും വല്യ ടീസെന്ടാ


ഓ ഞാനെന്തായാലും പറയില്ല, നിങ്ങള്‍ സ്വാമിയെ മനസ്സില്‍ വിളിച്ചോളൂ,
മനസ്സറിഞ്ഞു വിളിച്ചാല്‍ അദ്ധേഹം വരും.

"ഗുരു ശരണം ശരണം നാഥാ തിരുവടി ശരണം" കണ്ണടച്ചു ഞാന്‍ സില്‍മാ പാട്ടു പാടി.


കണ്ണ് തുറന്നപ്പോള്‍ അകലെ പച്ചവിരിച്ച പരവതാനിക്ക് മുകളിലായി ഒരു വെളുത്ത രൂപം. "സ്വാമീ" ഞാന്‍ ഉറക്കെ വിളിച്ചു.

സ്വാമിയുടെ സ്വരം ആശ്രമമെങ്ങും പ്രതിദ്വനിച്ചു.." വത്സാ, നിന്‍റെ ഗുരു ഭക്തിയില്‍ ഞാന്‍ സംപ്രീതനായി, ഏതു വരം വേണം നിനക്ക് ?"

" സ്വാമി, ചോദിക്കുന്നത്‌ കുറച്ചു കടന്ന കയ്യായീന്നു വെച്ചാ ക്ഷമിക്കണം, ന്നാലും ചോദിക്കാ, ഈ ആശ്രമോം, ഐശ്വര്യയും, പുല്ല് തിന്നുന്ന തരികിട സാമികളും ഉള്ള ഈ സെറ്റപ്പ് എനിക്കും തരോ..കടായിട്ടു മതി.."

" വത്സാ, ഇല നക്കി പട്ടിയുടെ ചിറി നക്കി പട്ടി എന്ന് ഞാന്‍ ബ്ലോഗില്‍ വായിച്ചിട്ടുണ്ട്, ഇപ്പോള്‍ ഞാന്‍ കണ്ടു, ഈ കാണുന്നതെല്ലാം സ്വന്തമായി ഉള്ള ഒരാള്‍ അഴികള്‍ എണ്ണി, ഗോതമ്പ് ഉണ്ടയും കഴിച്ചു സര്‍ക്കാര്‍ വക ജയിലില്‍ കിടക്കുന്നുണ്ട്‌, ആ സാമിക്ക് പണിയാക്കരുത്., വത്സന്‍ ഇപ്പൊ പോ, ഞാന്‍ ആല്‍ത്തറയില്‍ താമസിയാതെ വന്നോളാം "

" സ്വാമീ അപ്പൊ വരം തരാന്ന് പറഞ്ഞതു വെറുതെ ആയിരുന്നാ, മോഹിപ്പിക്കണതിനും ഉണ്ട് അതിരു കേട്ടാ ? സാമീന്നു വിളിച്ച നാവോണ്ട് ആസാമീന്നു വിളിപ്പിക്കരുത് "

"ആദ്യം എന്‍റെ മോഹങ്ങള്‍ തീരട്ടെ വത്സാ, എന്നിട്ടാകാം നിന്‍റെ മോഹങ്ങള്‍.. എന്നെ നീയെന്തു വിളിച്ചാലും ഞാന്‍ അറിയും, നിന്‍റെ പടം പിടുത്തം അതോടെ ഞാന്‍ നിര്‍ത്തും.."

"അയ്യോ, സ്വാമീ, എന്നാ ഞാന്‍ വരട്ടെ.. എനിക്ക് ആല്‍തറേല് പോയി പടം വിക്കാനുള്ള താ"

ആല്‍ത്തറ പോസ്റ്റ്

23 comments:

Gopan | ഗോപന്‍ said...

സഹൃദയരേ,
ആല്‍ത്തറ പോസ്ടിനു വേണ്ടി പുതിയ ഫോട്ടോ പോസ്റ്റ്.സ്ഥലം : ബുഷി പാര്‍ക്ക്, ഹാംട്ടന്‍ വിക്

പാമരന്‍ said...

നല്ല പടങ്ങള്‍.. ഉഗ്രന്‍ വിവരണം.. എവിടെയാ ഈ ആശ്രമം?

മാണിക്യം said...

ഗോപന്‍ അഭിനന്ദനങ്ങള്‍ ..
വളരെ നന്നായിരിക്കുന്നു
എന്ന് പറഞ്ഞാല്‍
അതു ഈ ചിത്രങ്ങളേയും
അടികുറിപ്പിനെയും പറ്റിയുള്ള
മുഴുവന്‍ ആസ്വാദനം വര്‍ണ്ണിക്കാനൊ വിവരിക്കാനൊ മതിയായ
വാക്കുകള്‍ ആവുന്നില്ലാ ...
അത്യുഗ്രന്‍ ചിത്രങ്ങളും വര്‍‌ണനയും !!
ഹാറ്റ്സ് ഓഫ്!!

Sekhar said...

Great post Gopu. The photos were really good and a very hilarious story too. And please do tell me where this ashram is. Keep it up :)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

“ഞാനീ ദര്‍ബ പറിക്കട്ടെ” ഹ ഹ ഹ കിടിലന്‍

ചിത്രങ്ങള്‍ അസ്സലായി

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

അപ്പീ അടിപൊളി....

കാവലാന്‍ said...

തട്ടുകടാശ്രമത്തില്‍ നിന്നു മുങ്ങിയ ഷാപ്പിലാനന്ദകാപ്പിലാന്‍നാടകത്തിരുവടികള്‍ എന്ന ആല്‍ത്തറസ്വാമികള്‍ തിരുവനന്ദപുരം ബ്ലോഗ് മീറ്റില്‍ പൊങ്ങിയതായി ശിവ എന്ന ബൂലോകവാസി സാക്ഷ്യപെടുത്തുന്നു.http://parassalackaran.blogspot.com/2008/06/blog-post.html

കാവലാന്‍ said...

സൂപ്പറ് ചിത്രങ്ങള് മച്ചാ.....

Rare Rose said...

ഗോപന്‍ ജീ..,..പറയാതിരിക്കാന്‍ വയ്യാ..അതിമനോഹരമായ ചിത്രങ്ങള്‍..അവസാനത്ത പച്ചപ്പരവതാനി ക്ഷ പിടിച്ചു..എല്ലാത്തിന്റേയും കൂടെയുള്ള അടിക്കുറിപ്പ് വായിച്ചു ചിരിച്ച് ഒരു വഴിയായിട്ടോ.. ചുരുക്കിപ്പറഞ്ഞാല്‍ ചിത്രങ്ങളിലൂടെ ഒരു നര്‍മ്മ സംഭാഷണം നേരില്‍ കണ്ട പോലെ. ..അഭിനന്ദന്‍സ്...:)

ഗീത said...

എത്ര നല്ല ഭാവന. അതിനൊത്ത ചിത്രങ്ങളും. ഇതൊക്കെ ഒപ്പിക്കുന്ന ഗോപന്‍ ജീയെ അഭിനന്ദിക്കാന്‍ വാക്കുകള്‍ മതിയാവില്ല.
ഒരോ ചിത്രവും ഒന്നിനൊന്നു മെച്ചം.

Unknown said...

ഒരോ ചിത്രങ്ങളും ഒന്നിനൊന്ന് മികവുറ്റത്.
പിള്ളേച്ച സ്വാമികള്‍ കഷായ വസ്ത്രം
ധരിക്കാന്‍
തയ്യാറായി
കഴിഞ്ഞു
നമ്മുടെ
ശകുന്തള
വിട്ടത്
ഒരു ദൂതുമായി
ഈ മാനിനെ
നാം
ദേ ആല്‍തറേല്‍ തന്നെയുണ്ട്

Unknown said...

മാഷെ ഇങ്ങള് എന്തിനാ കാട്ടില്‍ കയറിയത്
പണ്ട് ഒരു സല്‍മാന്‍ ഇങ്ങനെ കാട്ടില്‍
കയറിയത് ഓര്‍മ്മയുണ്ടല്ലോ
നല്ല മാനിനെ ഫ്രൈയടിക്കാം
പിന്നെ കാട്ടില്‍
ഒരാശ്രമവും
ഇഷടപോലെ
ചന്ദനവും കടത്താം
ഗോപന്‍ സ്വാമികളുടെ ഒരു കാര്യമെ
എന്നെ കൂടെ ശിഷ്യനാക്കു പ്രഭു

Gopan | ഗോപന്‍ said...

സ്വാമിയെ കാണുവാന്‍ വന്ന എല്ലാവര്‍ക്കും ആത്മാര്‍ഥമായ നന്ദി.

പാമരന്‍സേ : ഇതു ഹാംട്ടന്‍ വിക്കിലെ ബുഷി പാര്‍ക്ക്.

മാണിക്യേച്ചി : ഇന്നലെ പാര്‍ക്കില്‍ പോയപ്പോള്‍ തോന്നിയ ഒരു കുസൃതി, കാപ്പില്‍ കണ്ടാല്‍ വച്ചേക്കില്ല. :)

sekhar : thanks :), place is Bushy Park, Hampton Wick

പ്രിയാജി : ദര്‍ബ ഇപ്പോള്‍ ഒരു വീക്നെസ് ആണ്, :)

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം : നന്ദി. :)

കാവലാന്‍ : ലിങ്കിനും അഭിപ്രായത്തിനും നന്ദി. :)

റോസ് : ഈ വഴിയേ കണ്ടതില്‍ വളരെ സന്തോഷം. ഞാന്‍ റോസമ്മ പോസ്റ്റ് ഇട്ടിരുന്നു. :)

ഗീതെച്ചി : ചുമ്മാ പെട്ടെന്ന് തോന്നിയ ഒരു ഐഡിയയാണ്, കാപ്പില്‍സു വച്ചേക്കില്ല. :)

അനൂപ് : സ്വാമിയായി നടക്കുവാന്‍ തീരുമാനിച്ച സ്ഥിതിക്ക് ഞാന്‍ പുതിയ ഒരു പോസ്റ്റ് ആലോചിക്കുന്നുണ്ട്, പറയാം ഉടനെ. :) മാഷേ ഇവിടെ കാടോന്നും ഇല്ല, ഇതെല്ലാം പാര്‍ക്കിലുള്ള മൃഗങ്ങളാണ്.

സുല്‍ |Sul said...

സൂപര്‍ പടങ്ങള്‍ ഗോപാ.
ആറ്റിക്കുറുക്കിയ അടിക്കുറിപ്പും.
അപാരം.

-സുല്‍

Jayasree Lakshmy Kumar said...

ചിത്രങ്ങള്‍ അതി മനോഹരം, പ്രത്യേകിച്ചും അവസാനത്തേത്. നര്‍മ്മത്തില്‍ പൊതിഞ്ഞ കുറിപ്പുകളും ശരിക്കും ആസ്വദിച്ചു

Manikandan said...

വളരെ മനോഹരമായചിത്രങ്ങള്‍‌ അതുപോലെതന്നെ സരസമായ വിവരണവും, ഗോപന്‍‌ജി ഇത്ര മനോഹരമായ ദൃശ്യവിരുന്നിനു വളരെ നന്ദി.

Gopan | ഗോപന്‍ said...

സുല്‍ : ഈ വഴി വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി. :)

ലക്ഷ്മി : വളരെ നന്ദി, അപ്പൊ ലണ്ടനിലെ സമ്മര്‍ പോസ്റ്റ് ഇടുന്നില്ലേ ? :)

മണികണ്ടന്‍ : നല്ല വാക്കുകള്‍ക്കും ഈ വഴി വന്നതിനും വളരെ നന്ദി. :)

ഗീത said...

കാപ്പിലിനെ അന്വേഷിച്ച് പാര്‍ക്കിലലയുന്ന ഗോപന്‍ ഹൃദയം പൊട്ടി പാടുന്നു...

കാപ്പിലേ ... കാപ്പിലേ....
പാര്‍ക്കിലൊന്നു പോകും നേരം
കാപ്പിലേ നിന്നെ ഓര്‍മ്മ വരും
പൂവുകളേ മാന്‍പേടകളേ - ആ
കാപ്പിലെവിടേ ചൊല്ലുകില്ലേ
കാപ്പിലേ...കാപ്പിലേ...

Gopan | ഗോപന്‍ said...

ഇത് കലക്കി..ഗീതേച്ചി. :)

കുറ്റ്യാടിക്കാരന്‍|Suhair said...

തകര്‍പ്പന്‍ ചിത്രങ്ങളും വിവരണവും.

Gopan | ഗോപന്‍ said...

കുറ്റ്യാടി, ഈ വഴി വന്നതിനും അഭിപ്രായത്തിനും പെരുത്ത്‌ നന്ദീ ട്ടാ. :)

ഹരിശ്രീ said...

ഗോപന്‍ ജീ,

ഒത്തിരി വൈകിപ്പോയി...

എത്ര സുന്ദരമായ ചിത്രങ്ങള്‍....

കണ്ടിട്ടും കണ്ടിട്ടും കൊതി തീര്‍ന്നിട്ടില്ല.

അവസാന ത്തെ ചിത്രം സൂപ്പര്‍....സൂപ്പര്‍

കാപ്പിലാന്‍ said...

ഗോപനന്ദ ആസാമി ,എന്‍റെ ആശ്രമത്തില്‍ കയറി ദര്‍ഭ കഴിച്ചതും പോര എന്നെ പറ്റി അപവാദവും പ്രചരിപ്പിക്കുന്നുവോ ? ഓം ഹരിം ..ഭാസ്മീകരിക്കും ഞാന്‍ ( ആകാശത്തേക്ക് കൈകള്‍ ഉയര്‍ത്തുന്നു ,കൈയില്‍ ഭസ്മം )രണ്ടു പോസ്റ്റും നന്നായിരിക്കുന്നു ഗോപന്‍ സാറേ ..വണക്കം

ഗീതേച്ചിയുടെ പാട്ട് നന്നായിരിക്കുന്നു .കോണ്‍ഗ്ര കുചെലന്‍സ്