മാര്‍ച്ച് മൂന്ന് : (03-03-08)
ടെടിംഗ്ട്ടന്‍, ലണ്ടന്വസന്തത്തിന്റെ കതിരുകള്‍ തളിര്‍ത്തു തുടങ്ങിയിരിക്കുന്നു.
ആകാശ നീലിമക്ക് കൂടുതല്‍ മിഴിവാണിന്ന് ..
ഓര്‍മകളില്‍ കുറിക്കുവാനായി എടുത്ത ചിത്രങ്ങളില്‍ ചിലത്
നിങ്ങള്‍ക്കായി ഇവിടെ ചേര്‍ക്കുന്നു.

Shirotae എന്ന് വിളിക്കുന്ന ജാപ്പനീസ് ചെറി പുഷ്പങ്ങള്‍..
ദൈവമെഴുതിയ നീല ചായം ഞാന്‍ കടമെടുത്തു..

വസന്ത കാലത്തു തളിര്‍ക്കുന്ന ഈ പൂക്കള്‍ക്ക് നല്ല മണമാണ്, മുല്ലയെ പോലെ ..
വാനത്തിലേക്കുയര്‍ന്നു നിന്നിരുന്ന ഈ ശാഖിക്ക് ഭംഗി തോന്നി...

Pandora എന്ന് വിളിക്കുന്ന ഈ ചെടിയിലെ പുഷ്പങ്ങള്‍ക്ക് ഇളം ചുവപ്പ് നിറമാണ്. ഇതിന്‍റെ പ്രത്യേകതകളില്‍ ഒന്നു നിറം മാറുന്ന ഇലകളാണ് . വസന്ത കാലത്തു ഇലകള്‍ക്ക് തവിട്ടു കലര്‍ന്ന ചുവപ്പ് നിറവും, വേനലില്‍ പച്ച നിറവും, ശിശിരത്തില്‍ കടുത്ത ചുവപ്പ് നിറവും .

Myroblan Plum എന്ന് വിളിക്കുന്ന ഈ ചെടിയിലെ പൂക്കള്‍ക്ക് ഇളം ചുവപ്പ് നിറമാണ്. വസന്തത്തിന്‍റെ തുടക്കത്തിലെ പൂക്കള്‍ കൊണ്ടു നിറയുന്ന ഈ ചെടിയില്‍ ഇലകളുണ്ട് എന്ന് തോന്നുകയില്ല. ചുവപ്പും മഞ്ഞയും ആയ പ്ലം പഴങ്ങള്‍ ഇതില്‍ കാണാം..

ലോകത്തിലെ എല്ലാ അമ്മമാര്‍ക്കും അവരുടെ ത്യാഗത്തിനും സ്നേഹത്തിനുമുള്ള ആദരവായി ഈ പുഷ്പം സമര്‍പ്പിക്കുന്നു.. (Mother's Day flower)

ഈ ലോകത്ത് വന്നിട്ട് ഇന്നേക്ക് മുപ്പത്തി ഒന്‍പതു വര്‍ഷം.
"Here is a test to find whether your mission on earth is finished : If you're alive, it isn't." ― Richard Bach