Sunday 27 July 2008

ശലഭങ്ങളേ..

ലണ്ടനിലെ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ ഒരുക്കിയിരുന്ന അമേസിംഗ് ബട്ടര്‍ഫ്ല്യസ് എക്സിബിഷന്‍ കാണുവാന്‍ പോയപ്പോള്‍ എടുത്ത ചില ചിത്രങ്ങളും എനിക്കേറ്റവും പ്രിയങ്കരനായ റിച്ചാര്‍ഡ്‌ ബാച്ചിന്‍റെ ഉദ്ധരണികളും ഇവിടെ ചേര്‍ക്കുന്നു.



"What the caterpillar calls the end of the world the master calls a butterfly"
Richard Bach


ഇലയും പൂവും വിട്ടു ചുവരില്‍ ഇരുന്നിരുന്ന പൂമ്പാറ്റയെ കണ്ടപ്പോള്‍ ചന്തം തോന്നി.
"Can miles truly separate you from friends...
If you want to be with someone you love, aren't you already there?"
Richard Bach എഴുതിയ വരികള്‍ ഓര്‍മ്മയില്‍ എത്തി


മനസ്സും മനസ്സും ഒന്നു ചേര്‍ന്നാല്‍..
"Our soulmate is the one who makes life come to life."
Richard Bach


ഏകാന്തതയുടെ ചിറകില്‍..
"Some choices we live not only once but a thousand times over, remembering them for the rest of our lives." Richard Bach


പൂവും പൂമ്പാറ്റയും..
" The simplest things are often the truest"
Richard Bach


ചെമ്പരുത്തിയുടെ മുകുളം കണ്ടപ്പോള്‍ തോന്നിയ ഒരു കുസൃതി


ഓലതുമ്പത്തിരുന്നൂയലാടും..
"The best way to pay for a lovely moment is to enjoy it"
Richard Bach


"You don't want a million answers as much as you want a few forever questions. The questions are diamonds you hold in the light. Study a lifetime and you see different colors from the same jewel." Richard Bach


"Learning is finding out what you already know." Richard Bach




പറന്നു നടക്കുന്ന ശലഭങ്ങളുടെ പുറകെയോടി വട്ടു വിട്ടപ്പോള്‍ കരുതി വെച്ചിരുന്ന ചെമ്പരുത്തിപ്പൂവ് സഹായമായി..

Saturday 12 July 2008

ഹാംപ്ടന്‍ കോര്‍ട്ട് - ഫ്ലവര്‍ ഷോ

ലണ്ടനിലെ ഹംപ്ടന്‍ കോര്‍ട്ടില്‍ ഒരുക്കിയിരുന്ന പുഷ്പ പ്രദര്‍ശനം ചിത്രങ്ങളിലൂടെ. ചെല്‍സീ പോസ്റ്റിലെ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ ചിത്രങ്ങള്‍ പോസ്ടുവാന്‍ കഴിയുന്നത്ര ശ്രമിച്ചിട്ടുണ്ട്. :)


ഡാലിയ പുഷ്പം: ആദ്യത്തെ സ്ടാളില്‍ നിന്നു പൊക്കിയതാണ്


പുഷ്പാലങ്കാരം ...



ഭക്ഷണത്തില്‍ ഉപയോഗിക്കുന്നതിന് പകരം പച്ച മുളകു കൊണ്ടോരു ഫ്ലോറല്‍ ഡിക്കറേഷന്‍ നടത്തി സമാധാനപ്പെടുകയാണ് സായിപ്പന്‍സ് ..


പുഷ്പങ്ങള്‍ നിറച്ച ആശംസാ കാര്‍ഡ്.. കാര്‍ഡ് കൊടുക്കാതെ ഒരു കച്ചവടോം സായിപ്പുമാര്‍ നടത്തുകയില്ല..



Maudiae എന്ന് വിളിക്കുന്ന പുഷ്പം. Orchid family യില്‍ പെട്ടതാണ്..


അടുത്ത് നിന്നൊരു മീശ വെച്ച Orchid ചേട്ടനേം കണ്ടു.



ടൈഗര്‍ ലില്ലി പുഷ്പങ്ങള്‍..


ലില്ലി പുഷ്പങ്ങള്‍ റോസ് നിറത്തിന് ഇവിടെ പ്രിയമേറെയാണ്


ടുളിപ്‌..ഹാംപ്ടന്‍ ഷോവില്‍ ചെല്‍സീയെ അപേക്ഷിച്ച് ടുളിപ്‌ വളരെ കുറവായിരുന്നു..


ഡാലിയ .. ഈ നിറത്തിന് ഒരു പ്രത്യേക അഴകാണ്


വായില്‍ വിരലിട്ടു കിടന്നുറങ്ങുന്ന കുഞ്ഞിന്‍റെ രൂപം


ആ മുഖ ഭാവം പകര്‍ത്തുവാനായി ഒരു ക്ലോസ് അപ്


അഗ്രഹാരത്തിലെ ഡോങ്കീസ് ..


ഷോ ഗാര്‍ഡനുകളില്‍ ഗോള്‍ഡ് മെഡല്‍ നേടിയ പോര്‍ഷ് ഗാര്‍ഡന്‍..


പാര്‍ക്ക് ചെയ്തിരിക്കുന്ന കാര്‍ അണ്ടര്‍ ഗ്രൌണ്ടിലേക്ക് കൊണ്ടു പോകുവാനുള്ള സംവിധാനവും, മുകളില്‍ ഗാര്‍ഡനുമാണ് ഇതില്‍ തയ്യാറാക്കിയിരിക്കുന്നത്


ഷോ ഗാര്‍ഡന്‍



ഒരു കൊച്ചു വീടും മുന്നിലുള്ള ഉദ്യാനവും അരുമയായി തോന്നി.


അപൂര്‍ണ്ണമായ ഒരു ഗാര്‍ഡന്‍ ..എഴുതി തീരാത്ത ചിത്രം പോലെ.


സായിപ്പന്‍സിനു വെള്ളമടിക്കുവാന്‍ ഒരു ടെരസ് ഗാര്‍ഡന്‍.

വീടുകളുടെ മുന്നില്‍ തൂക്കുന്ന പുഷ്പാലങ്കാരം..


ടൈഗര്‍ ലില്ലിയുടെ മുകുളം..

ടൈഗര്‍ ലില്ലി

ടൈഗര്‍ ലില്ലി

ഫെസ്റ്റിവല്‍ ഓഫ് റോസസ് എന്ന പേരില്‍ പ്രത്യേകമായി പ്രദര്‍ശിപ്പിച്ചിരുന്ന ടെന്റ്റില്‍ നിന്ന്.
ഫ്ലോറല്‍ ഡിക്കറേഷന്‍ ചെയ്തു വെച്ചിരുന്ന മഞ്ഞ റോസാ പുഷ്പങ്ങള്‍ .

മനോഹരമായ റോസ്..
വിടരുവാന്‍ കാത്തുനില്‍ക്കുന്ന മുകുളങ്ങള്‍ ..സ്വപ്നങ്ങളെപ്പോലെ.

മഞ്ഞ റോസാ പുഷ്പം ...സിമ്പല്‍ ഓഫ് ലവ്



remember me എന്ന പേരില്‍ അറിയപ്പെടുന്ന റോസാ പുഷ്പം ..

Clodagh Mc Gredy
ഈ സുന്ദരിയുടെ പേരു തപ്പിയിട്ടു കിട്ടിയില്ല. .
പനിനീര്‍ മുകുളം..
ലാവെന്‍ഡര്‍ പുഷ്പങ്ങള്‍ ..
സ്വാമി കണ്ടയുടനെ ചിരിച്ചു. ആള് കുറച്ചു ചെറുപ്പമായിരിക്കുണൂ

ഞാനൊരു സംശയം ചോദിച്ചപ്പോള്‍ ആദ്യം ദക്ഷിണ ആവശ്യപ്പെട്ടു..
ദക്ഷിണ കിട്ടിയതോടെ സ്വാമിമാര്‍ക്കെല്ലാം വല്യേ സന്തോഷം.


പിന്നെ പടമെടുക്കാന്‍ ദക്ഷിണ വേറെ വേണം എന്നായി..
ഏതായാലും സ്വാമിമാരെ നിരാശപെടുത്തിയില്ല


ഗാര്‍ഡനിലെ ഒരു എക്സിബിറ്റ്


കൊട്ടാരത്തിലെ പൊയ്കയിലുണ്ടായിരുന്ന അരയന്നങ്ങള്‍.


forest എന്ന ഒരു കോണ്‍സെപ്റ്റ് ഗാര്‍ഡന്‍റെ മുന്നിലുണ്ടായിരുന്ന ചുവരെഴുത്ത്.


മരങ്ങളും കണ്ണാടിയും ചേര്‍ത്താണ് ഈ ഗാര്‍ഡന്‍ നിര്‍മ്മിച്ചിരിക്കുന്നത്

ഭിത്തിയിലെ വ്യൂ ഹോളിലൂടെ നോക്കുന്നവരെ എതിരെ വച്ചിരിക്കുന്ന കണ്ണാടിയില്‍കൂടി കാണാം.

ഡെയ്സി പുഷ്പം ..


ഡാലിയ ഇങ്ങിനെയും.
ചെറിയ ലൈബ്രറിയും അത്യാവശ്യം ഒന്നുറങ്ങുവാനും ഉള്ള സൌകര്യവും ഈ ഷോ ഗാര്‍ഡനില്‍ ഉണ്ട്


കാറ്റിന്‍റെ ദിശയും പുറത്തെ താപനിലയും സൂചിപ്പിക്കുന്ന യന്ത്രം
ഈ ചിത്രം ദുബായിയെ അനുസ്മരിപ്പിച്ചു..ബംഗാളിയും പട്ടാനും മിസ്സിംഗ്‌..:)

ഗാര്‍ഡന്‍ ഡിക്കറേഷനായി വച്ചിരുന്ന മെറ്റല്‍ ബള്‍ബുകള്‍.
കുപ്പിയും ഗ്ലാസും എന്നെ നോക്കി ചിരിച്ചു..ഞാന്‍ ചിരിച്ചില്ല.
ഒരല്‍പ്പം ഗൌരവമാവാം ന്ന് കരുതി..

ഒരുപിടി ഓര്‍മ്മകളുമായി ഹാംപ്ടന്‍ കോര്‍ട്ടിനോട് വിട പറഞ്ഞു..


ഫെറിയില്‍ കയറി ഹാംപ്ടന്‍ വിക്കിലേക്ക് ..