
വര്‍ണ്ണങ്ങള്‍ വാരിവിതറിയ സ്വപ്ന വസന്തത്തിനു
മിഴിവാര്‍ന്ന നിറങ്ങളോടെ പ്രകൃതി വിടയോതുകയാണ്.

ഇലകള്‍ ശരത്തിന്റെ നിറമണിഞ്ഞിരിക്കുന്നു..
ഇലപൊഴിയും ശിശിരത്തിനു ഇനിയും വിനാഴികകള്‍ ബാക്കിയാണ് ..

മരവിപ്പിക്കുന്ന തണുപ്പ് ശാഖികളില്‍ നിറയുന്നതിനു മുന്‍പേ..
വസന്തം ബാക്കിവെച്ച കുറച്ചു നിറങ്ങള്‍ക്കൂടി ആസ്വദിക്കാം..

ഈ നിറങ്ങള്‍ പകര്‍ന്ന വസന്തത്തിനു നന്ദിയുമോതാം..

വീണ്ടുമൊരു വസന്തത്തിന് രഥമുരുള് പാട്ടിന്നായ് കാത്തിരിക്കാം..