വിജനമായ ആശ്രമ പരിസരം, ഈ പുല്‍ക്കൊടികളിലും മന്ത്രോച്ചരണത്തിന്‍റെ സ്വരങ്ങളോ?.ആശ്രമ വാസികളെ തിരക്കി ഞാന്‍ ചുറ്റും നോക്കി.
അരികില്‍ കണ്ട മഞ്ഞപ്പൂവിനു കുസൃതി കലര്‍ന്ന ചിരി.
സ്വാമിയെ അന്വേഷിച്ചു നടക്കുന്ന ആയിരങ്ങളെ ഓര്‍ത്താണോ ഈ ചിരി ?
ഓ, ഈ കുഞ്ഞു പൂവിനും ഉണ്ട് അതിന്‍റെ മനോഹാരിത.
സ്വാമി ദര്‍ശനം പുണ്യം, സ്വാമിയേ ദര്‍ശിക്കുന്ന ഈ പുഷ്പങ്ങള്‍ കാണുന്നത് അതിലേറെ പുണ്യം !
ഈ കിളിയോട് സ്വാമിയെവിടെയെന്നു ചോദിച്ചാലോ. ?
ചോദിക്കാതെ ആശ്രമത്തിലേക്കുള്ള വഴിയിലൂടെ പതിയെ നടന്നു
അയ്യോ, ദേ മാന്‍പേടകള്‍ ! സ്വാമിയുടെ ആശ്രമം കൊള്ളാം.
ഇതാര്, ഐശ്വര്യയോ..ദൈവമേ ഇവരും ആശ്രമത്തിലെ അന്തേവാസിയാണെന്നോ ?
മി..സ്..സ് .....ഐശ്വര്യ നിങ്ങള്‍ ഇവിടെ സ്വാമി ദര്‍ശനത്തിനു വന്നതാണോ ?
നിങ്ങള്‍ പത്രക്കാരനാണോ ? ആണെങ്കില്‍ എനിക്കൊന്നും പറയാനില്ല.
ഏയ്, ഞാന്‍ ആല്‍ത്തറ സ്വാമിയെ കാണുവാന്‍ വന്നതാണ്. പറയൂ സാമി എവിടെയാണ് ?
എനിക്കറിയില്ല, ദാ അവിടെ നില്ക്കുന്ന ആശ്രിതരോട് ചോദിക്കൂ. ഒരു പക്ഷെ അവര്‍ക്കറിയാമായിരിക്കും
വളരെ നന്ദി, ഇപ്പൊ സിലിമയിലോന്നും ഇല്ലേ ?, അതോ ഇവിടെ സിലിമാ ഷൂട്ടിങ്ങിനു വന്നതാണോ ?
അത് ഞാന്‍ പറയൂല്ല (ഐശ്വര്യയുടെ മുഖത്ത് നാണം മിന്നിമാഞ്ഞു )
അകലെ നിന്നിരുന്ന ആശ്രമവാസികളുടെ അടുത്തേക്ക് ഞാന്‍ നടന്നു.
സ്വാമീ ഭക്തരെ, ആല്‍ത്തറ സ്വാമിയുടെ ദര്‍ശനം ഒന്നു വേണമായിരുന്നു
നിങ്ങളെവെടുന്നാ ?
ഞാന്‍ നാടകവേദി ബ്ലോഗീന്നാ
ഓ ബ്ലോഗീന്നാണോ, എന്നാ പോയി പിന്നെ വരൂ, സ്വാമി ഇവിടെയില്ല
സ്വാമിയുടെ ആളുകള്‍ ഇങ്ങനെ ദയയില്ലാതെ പെരുമാറാമോ, ആല്‍ത്തറ ബ്ലോഗു വരെ ഒന്നു വരുവാന്‍ സ്വാമിയോടു അപേക്ഷിക്കണം. സ്വാമിയെ നേരിട്ടു ഒന്നു കണ്ടാല്‍ പുണ്യായി..
അങ്ങിനെ ഒക്കെ പറഞ്ഞിട്ടാ പോലീസും വന്നത്, ചൈതന്യ സാമിയെ എടുത്തിട്ടു പെരുമാറുന്നത് കണ്ടു ഞങ്ങളുടെ നാവുകള്‍ സംസ്കൃതം മറന്നു.
അത് ചൈതന്യ, ഇതു ആല്‍ത്തറ നിങ്ങള്‍ക്ക് ആള് മാറിയതാ..
ഇങ്ങനെ പറഞ്ഞാലൊന്നും സ്വാമീനെ കാണാന്‍ പറ്റൂല്ല. ഞാനീ ദര്‍ബ പറിക്കട്ടെ
സ്വാമിയെ കണ്ടേ മതിയാകൂ, ബ്ലോഗില്‍ നിറയെ പ്രശ്നമാണ്. കേരളം കോപ്പി അടിക്കുന്നു, ചോദിച്ചാല്‍ ഭീഷണിപ്പെടുത്തുന്നു.
ഇതിലെന്താ ഇത്ര പുതുമ, മലയാളികള്‍ക്ക് പറഞ്ഞിട്ടുള്ളതല്ലേ ഇതെല്ലാം
അങ്ങിനെ പറയാതെ, മലയാളികള്‍ ഇപ്പൊ എല്ലാവരും വല്യ ടീസെന്ടാ
ഓ ഞാനെന്തായാലും പറയില്ല, നിങ്ങള്‍ സ്വാമിയെ മനസ്സില്‍ വിളിച്ചോളൂ,
മനസ്സറിഞ്ഞു വിളിച്ചാല്‍ അദ്ധേഹം വരും.
"ഗുരു ശരണം ശരണം നാഥാ തിരുവടി ശരണം" കണ്ണടച്ചു ഞാന്‍ സില്‍മാ പാട്ടു പാടി.
കണ്ണ് തുറന്നപ്പോള്‍ അകലെ പച്ചവിരിച്ച പരവതാനിക്ക് മുകളിലായി ഒരു വെളുത്ത രൂപം. "സ്വാമീ" ഞാന്‍ ഉറക്കെ വിളിച്ചു.
സ്വാമിയുടെ സ്വരം ആശ്രമമെങ്ങും പ്രതിദ്വനിച്ചു.." വത്സാ, നിന്‍റെ ഗുരു ഭക്തിയില്‍ ഞാന്‍ സംപ്രീതനായി, ഏതു വരം വേണം നിനക്ക് ?"
" സ്വാമി, ചോദിക്കുന്നത് കുറച്ചു കടന്ന കയ്യായീന്നു വെച്ചാ ക്ഷമിക്കണം, ന്നാലും ചോദിക്കാ, ഈ ആശ്രമോം, ഐശ്വര്യയും, പുല്ല് തിന്നുന്ന തരികിട സാമികളും ഉള്ള ഈ സെറ്റപ്പ് എനിക്കും തരോ..കടായിട്ടു മതി.."
" വത്സാ, ഇല നക്കി പട്ടിയുടെ ചിറി നക്കി പട്ടി എന്ന് ഞാന്‍ ബ്ലോഗില്‍ വായിച്ചിട്ടുണ്ട്, ഇപ്പോള്‍ ഞാന്‍ കണ്ടു, ഈ കാണുന്നതെല്ലാം സ്വന്തമായി ഉള്ള ഒരാള്‍ അഴികള്‍ എണ്ണി, ഗോതമ്പ് ഉണ്ടയും കഴിച്ചു സര്‍ക്കാര്‍ വക ജയിലില്‍ കിടക്കുന്നുണ്ട്, ആ സാമിക്ക് പണിയാക്കരുത്., വത്സന്‍ ഇപ്പൊ പോ, ഞാന്‍ ആല്‍ത്തറയില്‍ താമസിയാതെ വന്നോളാം "
" സ്വാമീ അപ്പൊ വരം തരാന്ന് പറഞ്ഞതു വെറുതെ ആയിരുന്നാ, മോഹിപ്പിക്കണതിനും ഉണ്ട് അതിരു കേട്ടാ ? സാമീന്നു വിളിച്ച നാവോണ്ട് ആസാമീന്നു വിളിപ്പിക്കരുത് "
"ആദ്യം എന്‍റെ മോഹങ്ങള്‍ തീരട്ടെ വത്സാ, എന്നിട്ടാകാം നിന്‍റെ മോഹങ്ങള്‍.. എന്നെ നീയെന്തു വിളിച്ചാലും ഞാന്‍ അറിയും, നിന്‍റെ പടം പിടുത്തം അതോടെ ഞാന്‍ നിര്‍ത്തും.."
"അയ്യോ, സ്വാമീ, എന്നാ ഞാന്‍ വരട്ടെ.. എനിക്ക് ആല്‍തറേല് പോയി പടം വിക്കാനുള്ള താ"
ആല്‍ത്തറ പോസ്റ്റ്